നീലത്താമര എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അര്‍ച്ചന കവി. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളില്‍ അര്‍ച്ചന അഭിനയിച്ചെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അഭിനയ രംഗത്ത് നിന്ന് താരം വിട്ടുനില്‍ക്കുകയായിരുന്നു.
വിവാഹത്തിന് ശേഷമാണ് അര്‍ച്ചന സിനിമകളില്‍ നിന്ന് വിട്ടുനിന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ അര്‍ച്ചന പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മരച്ചുവട്ടില്‍ പുകവലിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് നടി പങ്ത് വച്ചത്. ആന്‍ ഓര്‍ഡിനറി വുമണ്‍ എന്ന തലക്കെട്ടിലാണ് അര്‍ച്ചന തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തു. ആരാധകരുടെ കമന്റും വൈറലാണ്.ഐസ് ഒഗ്രഫിയുടേതാണ് ആശയവും ചിത്രങ്ങളും.
അര്‍ച്ചന തിരിച്ചെത്തിയതിശേഷം മഴവില്‍ മനോരമയിലെ ഒരു സീരിയിലിലാണ് അഭിനയിക്കാന്‍ തുടങ്ങിയത്. റാണി രാജ എന്ന സീരിയില്‍ കേന്ദ്ര കഥാപാത്രമായാണ് നടി അഭിനയിച്ചുക്കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ആ സീരിയലില്‍ നിന്ന് പിന്മാറിയെന്നാണ് പുറത്തുവരുന്നത്.