Latest News

വിനീതേട്ടന്‍ എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ബിരിയാണിയാണ്; ഉച്ച സമയത്ത് എല്ലാവരും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കും; തുറന്ന് പറഞ്ഞ് അരവിന്ദ്

Malayalilife
 വിനീതേട്ടന്‍ എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ബിരിയാണിയാണ്; ഉച്ച സമയത്ത് എല്ലാവരും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കും; തുറന്ന് പറഞ്ഞ് അരവിന്ദ്

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു. എന്നാൽ ഇപ്പോൾ ഹൃദയം സിനിമയുടെ  ചിത്രീകരണ സമയത്ത് ഉച്ച സമയമായാല്‍ വിനീത് ശ്രീനിവാസന് ചുറ്റും ഒരുപറ്റം ആളുകളുണ്ടാകുമെന്ന വെളിപ്പെടുത്തലാണ് ഗായകൻ കൂടിയായ  അരവിന്ദ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.

അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ വരുന്നത് ബിരിയാണിയാണ്. ഞങ്ങള്‍ രണ്ടു പേരും ബിരിയാണി ഭയങ്കരമായി ഇഷ്ടപ്പെടുന്നയാളുകളാണ്. ലോക്ഡൗണ്‍ സമയത്താണ് വിനീതേട്ടന്‍ ബിരിയാണി ഉണ്ടാക്കി തുടങ്ങിയത്. ഏത് ബിരിയാണി ഉണ്ടാക്കിയാലും അപ്പോള്‍ തന്നെ എനിക്ക് ഫോട്ടോ കിട്ടും.പക്ഷേ വിനീതേട്ടന്‍ ഉണ്ടാക്കിയ ബിരിയാണി ഇതുവരെ കഴിക്കാന്‍ പറ്റിയില്ല.

ചെന്നൈയില്‍ എത്തുമ്പോള്‍ ഉണ്ടാക്കി തരാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. വിനീതേട്ടന്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ ബിരിയാണിയുടെ മുഖമാണ് ഓര്‍മ വരിക.ഷൂട്ടിംഗ് സെറ്റിന്റെ സമീപത്തുള്ള നല്ല ഫുഡ് കോര്‍ട്ടുകളെല്ലാം അദ്ദേഹം നോക്കിവയ്ക്കും. ഉച്ച സമയത്ത് എല്ലാവരും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കും. അപ്പോള്‍ തീരുമാനിച്ച് അപ്പോള്‍ തന്നെ വണ്ടിയില്‍ പോവുന്നതാണ് പുള്ളിയുടെ രീതി. അരവിന്ദ് പറഞ്ഞു.

ആ സമയത്ത് കൂടെ ആരൊക്കെ ഉണ്ടോ അവര്‍ക്കെല്ലാം പോകാം. അതുകൊണ്ട് ഉച്ച സമയമാകുമ്പോള്‍ എല്ലാവരും വിനീതേട്ടനെ ചുറ്റിപ്പറ്റി നില്‍ക്കും. ചെന്നൈയില്‍ ഒത്തിരി സ്ഥലത്ത് ഞങ്ങള്‍ ഒന്നിച്ച് പോയി കഴിച്ചിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

aravind venugopal words about vineeth sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക