പുതുമുഖ താരങ്ങളെ അണി നിര്‍ത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടനാണ് അപ്പാനി ശരത്. അതിനുശേഷം മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും ശ്കതമായ കഥാപാത്രം ചെയ്തു. കൂടാതെ ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ഏറ്റവും അടുത്ത് ഇറങ്ങിയ അപ്പാനി ശരത് നായകാനായെത്തിയ ചിത്രമാണ് കോണ്ടസ. ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സിനിമയിലെ അനുഭവങ്ങളെ കുറിച്ച് പങ്ക് വെക്കുകയാണ് താരം. 'നായകനാകാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട് അവര്‍ക്കുള്ള മറുപടി ആദ്യമായി പറയുകയാണ് ശരത്ത്.
'നായകനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലാലേട്ടനൊപ്പം വെളിപാടിന്റെ പുസ്തകത്തിലഭിനയിച്ച ശേഷമാണ് സിനിമയില്‍ തന്നെ ഇനിയെനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞത്. അങ്കമാലി ഡയറീസും വെളിപാടിന്റെ പുസ്തകവും കഴിഞ്ഞ ശേഷം ചെറിയ വില്ലന്‍ വേഷങ്ങളും ഒപ്പം നായകനാക്കുന്ന സ്‌ക്രിപ്റ്റുകളും എന്നെ തേടി വന്നിരുന്നു.
അങ്കമാലി ഡയറീസിലെ വില്ലന്‍ വേഷത്തിനു ശേഷമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. നായകനാകാനുള്ള ശരീരഭാഷയില്ലല്ലോ എന്നും വിമര്‍ശനമുണ്ടായിരുന്നു. സിനിമയിലെത്തിയ കാലത്തു അങ്ങനെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അതു വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു ചിലര്‍. അതൊക്കെ കേട്ടും കണ്ടും കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി. നായകനാകാന്‍ എന്നെക്കൊണ്ടു സാധിക്കില്ലേ?. അതൊന്നു ശ്രമിച്ചു നോക്കാമെന്നു കരുതിത്തന്നെയാണ് കോണ്ടസയിലെ കഥാപാത്രത്തെ സ്വീകരിച്ചതെന്നും ശരത് വ്യക്തമാക്കുന്നു.