Latest News

വിരാട്-അനുഷ്‌ക വിവാഹത്തിന് ഇന്നേക്ക് ഒന്നാം വാര്‍ഷികം...! 'ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു...!'ട്വിറ്ററില്‍ പങ്ക് വെച്ച് താരദമ്പതികള്‍  

Malayalilife
വിരാട്-അനുഷ്‌ക വിവാഹത്തിന് ഇന്നേക്ക് ഒന്നാം വാര്‍ഷികം...! 'ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു...!'ട്വിറ്ററില്‍ പങ്ക് വെച്ച് താരദമ്പതികള്‍  

ബോളിവുഡിലെ താരവിവാഹങ്ങള്‍ കൊടിയിറങ്ങുമ്പോള്‍ ആഡംബര താര വിവാഹങ്ങള്‍ക്ക് തുടക്കം കുറിച്ച വിരാട് അനുഷ്‌ക വിവാഹം ഒരു വര്‍ഷം തികയുകയാണിന്ന്. 2017 ഡിസംബര്‍ 11-ന് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും പരസ്പരം വിവാഹ വാര്‍ഷികാശംസകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. 

Can't believe it's been a year already because it feels like it happened just yesterday. Time has truly flown by. Happy anniversary to my best friend and my soulmate. Mine forever ❤ @AnushkaSharma pic.twitter.com/eKL9wlpU4R

— Virat Kohli (@imVkohli) December 11, 2018

 

 

വിരാട് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ 'ഇന്നലെ കഴിഞ്ഞത് പോലെ ഒരു വര്‍ഷം കഴിഞ്ഞുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല സമയം പറന്നുപോയി. എന്റെ ഉറ്റ സുഹൃത്തായ ആത്മസഖിയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍.' 'കാലം കടന്നു പോകുന്നതേ അറിയാതിരിക്കുക എന്നത് സ്വര്‍ഗീയമാണ്. ഒരു നല്ല പുരുഷനെ വിവാഹം കഴിക്കുക എന്നത് സ്വര്‍ഗീയമാണ്''. അനുഷ്‌ക കുറിച്ചതിങ്ങനെ. ഇരുവരുടേയും വിവാഹത്തിന്റെയും വിവാഹ സത്കാരത്തിന്റേയും നല്ല നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വിഡിയോയും അനുഷ്‌ക പങ്കുവച്ചു.

ആരാധകര്‍ക്കിടയില്‍ വിരുഷ്‌ക എന്നറിയപ്പെടുന്ന താരദമ്ബതികളുടെ വിവാഹചിത്രങ്ങളും വിരാട് ട്വിറ്ററില്‍ പങ്കുവച്ചു.ഇരുവരും ഇറ്റലിയില്‍ ചിലവഴിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് അനുഷ്‌ക സന്തോഷം പങ്കുവെച്ചത്. സമയം കടന്നുപോകുന്നത് അറിയാതാകുന്നതും ഒരു നല്ല പുരുഷനെ വിവാഹം ചെയ്യുന്നതും സ്വര്‍ഗ്ഗ തുല്യമാണെന്ന് അനുഷ്‌ക കുറിച്ചു..

2017 ഡിസംബര്‍ 11 ന് ആയിരുന്നു അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിരാടിന്റെയും അനുഷ്‌കയുടെയും വിവാഹം നടന്നത്. ഇരുവരുടെയും പോസ്റ്റുകള്‍ക്ക് താഴെ ഇരുവര്‍ക്കും ആരാധകരും ആശംസകളറിയിക്കുന്നുണ്ട്.
 

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES