പ്രണയത്തിന് പുതിയ ഭാഷ്യം നല്‍കുന്ന ചിത്രമാണ് അനുരാഗം.പ്രണയത്തിന് കാലമോ.പ്രായമോ ഒരു തടസ്സവുമല്ല. യോജിക്കാന്‍ കഴിയുന്ന ഒരു മനസ്സാന്ന് വേണ്ടത്.. ഏതു കാലത്തിലും ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. അത്തരത്തിലുള്ള വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അനുരാഗം.ഷഹാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഈ മൂന്ന പ്രണയവും അവരുടെ കുടുംബ ബന്ധങ്ങളുമാണ് തികച്ചും രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്..ഒരു തികഞ്ഞ ഫാമിലി കോമഡി ഡ്രാമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വിന്‍ ജോസ് ആണ്.
യുവാക്കള്‍ നെഞ്ചിലേറ്റിയ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധേയനാണ് അശ്വിന്‍ ജോസ്.96 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ഏറെ അംഗീകാരം നേടിയ ഗൗരി കിഷന്‍ ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലെത്തുന്നു.
നായികാ സങ്കല്‍പ്പങ്ങളില്‍ മലയാളി പ്രേഷകന്‍ ഏറെക്കാലം മനസ്സില്‍ സൂഷിച്ച ഫീല ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.ഗൗതം വാസുദേവ് മേനോന്‍, ജോണി ആന്റണി, ലെന, ദുര്‍ഗാ കൃഷ്ണാ ജാഫര്‍ ഇടുക്കി, സുധീഷ് , മണികണ്ഠന്‍ പട്ടാമ്പി, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അശ്വിന്‍ ജോസിന്റേതാണ് തിരക്കഥ.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജോയല്‍ ജോയ്‌സാണ് ഈണം പകര്‍ന്നിരിക്കുന്നത്.
പ്രശസ്ത തമിഴ് ഛായാഗ്രാഹകന്‍ സുരേഷ് ഗോപിയാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ് - ലിജോ പോള്‍.
കലാസംവിധാനം - അനീസ് നാടോടി.
മേക്കപ്പ് - അമല്‍ ചന്ദ്ര. കോസ്റ്റും - ഡിസൈന്‍. സുജിത്. സി.എസ്.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - രവീഷ് നാഥ്. അപ്പോസ്റ്റിയേറ്റ് ഡയറക്ടര്‍ അവല്‍.സി. ബേബി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സനൂപ് ചങ്ങനാശ്ശേരി.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - സജിര്‍
പ്രോജക്റ്റ് ഡിസൈനര്‍ - ഹാരിസ് ദേശം.
സത്യം സിനിമാസിന്റെ ബാനറില്‍ എന്‍. സുധീഷും പ്രേമചന്ദ്രന്‍ എം.ജി.യും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മെയ് അഞ്ചിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
വാഴൂര്‍ ജോസ്.