അച്ഛമ്മയുടെ വേര്‍പാടില്‍ നൊമ്പരമുണര്‍ത്തുന്ന കുറിപ്പുമായി നടി അനു സിത്താര. തന്റെ പ്രിയപ്പെട്ട 'ഉമ്മുമ്മ'യുടെ വിയോഗവാര്‍ത്തയും ഉമ്മുമ്മയ്ക്കൊപ്പമുള്ള ഹൃദ്യമായ ഓര്‍മ്മകളുമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടിക്കാലം മുതല്‍ തന്റെ ജീവിതത്തില്‍ തണലായി നിന്ന ഉമ്മുമ്മയുടെ സ്‌നേഹത്തെക്കുറിച്ച് അനു വാചാലയായി. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ തങ്ങളെ സ്‌നേഹിച്ച ഉമ്മുമ്മയുടെ കഥകളും പാട്ടുകളും ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്ന് നടി കുറിച്ചു. അമ്പലങ്ങളിലെ ഉത്സവത്തിന് താന്‍ നൃത്തം അവതരിപ്പിക്കുമ്പോള്‍ മുന്‍നിരയില്‍ തന്നെ തട്ടമിട്ടിരുന്ന് അത് ആസ്വദിക്കുന്ന ഉമ്മുമ്മയെ ഓര്‍ക്കുമ്പോള്‍ വലിയ അഭിമാനമാണെന്നും അനു സിത്താര പറഞ്ഞു.
അത്തരം ഒരമ്മൂമ്മയുടെ പേരക്കുട്ടിയായി ജനിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കണ്ടെത്തുക വിദേശ വാര്‍ത്തകള്‍ മലയാളി സംരംഭങ്ങള്‍ പുരസ്‌കാര വിവരങ്ങള്‍ 'ഒരിക്കല്‍ കൂടി ഉമ്മുമ്മയുടെ അരികിലിരിക്കണം, ആ കവിളില്‍ ഉമ്മകള്‍ നല്‍കണം, എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം' എന്ന അനുവിന്റെ വാക്കുകള്‍ വായനക്കാരുടെ കണ്ണുനിറയ്ക്കുന്നതാണ്. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ഈ ഉമ്മുമ്മയുടെ തന്നെ പേരക്കുട്ടിയായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. സിനിമാരംഗത്തെ പ്രമുഖരും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ താരത്തിന് ആശ്വാസവാക്കുകളുമായി എത്തി.