മലയാളത്തിന്റെ പ്രിയ നായിക അനു സിതാര ഇനി തമിഴ് പറയും. ആദ്യ തമിഴ് ചിത്രം പൊതു നളന്‍ കരുതിക്ക് ശേഷം അമീറയില്‍ നായികയാവാനായി തയ്യാറെടുക്കുകയാണ് അനു. മലയാളത്തില്‍ മമ്മൂട്ടി ചിത്രം മാമാങ്കം, ദിലീപ് നായകനാവുന്ന കെ.പി. വ്യാസന്‍ ചിത്രം എന്നിവയില്‍ വേഷമിടാന്‍ തയ്യാറെടുക്കുകയാണ് അനു. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് ചെയ്യാന്‍ പോകുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൊതു നളന്‍ കരുതി പൂര്‍ത്തിയായത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബില്ലാ പാണ്ടിയിലെ നായകന്‍ ആര്‍.കെ. സുരേഷ് ആണ് അമീറയിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. നവാഗതനായ ആര്‍. സുബ്രമണ്യനാണ് സംവിധാനം. സംവിധായകന്‍ സീമന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. അനുവിന്റെ ഫസ്റ്റ് ലുക്കും പരിപാടിക്കിടെ പ്രകാശനം ചെയ്തു. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതം. സാന്‍ ലോകേഷ് എഡിറ്റിംഗ് നിര്‍വ്വഹിക്കും. ക്യാമറ ചെഴിയാന്‍
ഷറഫുദ്ദീന്റെ നായികയായി 2019 ജനുവരിയില്‍ പുറത്തിറങ്ങിയ നീയും ഞാനുമാണ് അനുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു സിതാര. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് അനു ശ്രദ്ധേയയാവുന്നത്. പിന്നീട് അങ്ങോട്ട് കുറെയേറെ നല്ല ചിത്രങ്ങളില്‍ വേഷമിടാന്‍ അനുവിന് സാധിച്ചു. തമിഴ് അല്ലാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളില്‍ അനു ഇതുവരെയും വേഷങ്ങള്‍ ചെയ്തിട്ടില്ല.