ആന്റണി വര്ഗീസ് പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് 'ദാവീദ്.' ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.ഈ സിനിമയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി വര്‍ഗീസ്. 'ദാവീദിന്റെ പഞ്ചില്‍ ബ്രോയുടെ കിളി പറന്നു' എന്ന വാചകത്തോട്
''ദാവീദ്' സിനിമയുടെ പോസ്റ്റര്‍ എന്ന വ്യാജേന ഒരു പോസ്റ്റര്‍ കാണാന്‍ ഇടയായി. ഈ പോസ്റ്ററിന് 'ദാവീദ്' ടീമുമായി യാതൊരുവിധ ബന്ധവുമില്ല. ഇത്തരം പോസ്റ്ററുകള്‍ ഒരു സിനിമ പ്രവര്‍ത്തകരും മറ്റൊരു സിനിമയെ തകര്‍ക്കാനോ അപകീര്‍ത്തിപെടുത്താനോ ഉപയോഗിയ്ക്കും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. ഇതുപോലുള്ള പോസ്റ്ററുകള്‍ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുവരുടെ മനോരോഗ സ്വഭാവം നമുക്കു മനസിലാക്കാം. എന്നാല്‍ ഈ ഒരു കാലത്തും ഇതൊക്കെ വിശ്വസിച്ചു മേല്‍പറഞ്ഞ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്ന ആളുകളോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നല്ല സിനിമകള്‍ എന്നും വിജയിക്കുക തന്നെ ചെയ്യും,' ആന്റണി വര്‍ഗീസ് പറഞ്ഞു.
ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ചിത്രമാണ് 'ദാവീദ്'. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോണ് & മേരി പ്രൊഡക്ഷന്‌സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ലിജോമോള്‍, സൈജു കുറുപ്പ്, വിജയരാഘവന്, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ വര്ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.