മോഹന്‍ലാലിന്റെ സിനമകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല സിനിമയില്‍ അഭിനയിക്കുകയും ചെയ്ത വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ എന്ന മഹാ നടന്റെ മനസാക്ഷി സൂക്ഷിപ്പുക്കാരന്‍ മാത്രമല്ല ആന്റണി പെരുമ്പാവൂര്‍. നല്ലൊരു നടന്‍ ആണ്. സര്‍പ്രൈസ് എന്‍ട്രികളിലൂടെ മോഹന്‍ലാല്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന ആന്റണി പെരുമ്പാവൂര്‍ പിന്നീട് പ്രണവ് മോഹന്‍ലാലിന്റെ ആദിയിലൂടെയാണ് മോഹന്‍ലാല്‍ സിനിമകള്‍ക്ക് പുറത്ത് കടക്കുന്നത്. ഇപ്പോഴിതാ പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂര്‍ ഒരു കഥാപാത്രമായിയെത്തുകയാണ്. ആദിയില്‍ ആന്റണി പെരുമ്പാവൂരായി തന്നെയാണ് അഭിനയിച്ചതെങ്കില്‍ ഇപ്പോഴിതാഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂര്‍ 'ആന്റണി'യായി തന്നെയാണ് എത്തുന്നത്.
ആന്റണി ബാവൂര്‍ എന്ന പൊലീസ് കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. പതിവില്‍നിന്നു വ്യത്യസ്തമായ, അല്‍പം പ്രാധാന്യമുള്ള വേഷമാണിത്.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. പുതുമുഖം സായ ഡേവിഡ് നായികയാകുന്നു. ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.
വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്. പുലിമുരുകനിലെയും ഒടിയനിലെയും മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സയ ഡേവിഡ് ആണ്