മലയാള സിനിമയില്‍ ചുരുക്കം ചില സിനിമകള്‍ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജന്‍. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'നേര്', മിഥുന്‍ മാനുവല്‍ തോമസ് ജയറാം കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ 'എബ്രഹാം ഓസ്ലര്‍' എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്. മലയാള സിനിമയുടെ യുവനടിമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരികൂടിയാണ് അനശ്വര രാജന്‍.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് നടി അനശ്വര രാജന്‍ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജന്‍ അഭിപ്രായപ്പെട്ടത്. ലാല്‍ സാറിനെയൊക്കെ കണ്ടു വളര്‍ന്നയാളാണ് എന്ന് പറയുകയാണ് അനശ്വര രാജന്‍. സ്‌ക്രീനില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ റിയാലിറ്റി ചെക്കില്‍ ആയിരിക്കുമെന്ന് അനശ്വര രാജന്‍ പറയുന്നു. ആള് സ്വച്ച് ചെയ്യുന്നത് ഞങ്ങള്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ. അത് കണ്ടത് നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. അങ്ങനെ കണ്ട് വണ്ടറിടിച്ച് നിന്നിട്ടുണ്ട്. അങ്ങനെ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ട്. എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന ഒരു താരം വണ്ടറാണെന്നും അനശ്വര രാജന്‍ പറയുന്നു.
2017-ല്‍ പുറത്തിറങ്ങിയ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത 'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈയാടുത്ത് പുറത്തിറങ്ങിയ 'മലയാളി ഫ്രം ഇന്ത്യ', പൃഥ്വി- ബേസില്‍ ചിത്രം 'ഗുരുവായൂരമ്പല നടയില്‍' എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.