സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവിശ്യമുണ്ട് .നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി-ശോഭന കൂട്ടുക്കെട്ട് മലയാളത്തില്‍ തിരിച്ചെത്തുകയാണ് ചിത്രത്തിലൂടെ . കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ടീസര്‍.
പുറത്തുവിട്ട ടീസറില്‍ മണിച്ചിത്രത്താഴിലെ സുരേഷ്ഗോപിയുടെ ക്ലാസിക് ഡയലോഗ് ആയ 'ഗംഗേ' എന്ന വിളിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാലും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.കല്യാണി അഭിനയിച്ച ആദ്യ മലയാള ചിത്രമാണിത്. കെപിഎസി ലളിത, സിജു വില്‍സണ്‍, ഉര്‍വശി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏപ്രില്‍ 7-ന് ചിത്രം തീയേറ്ററുകളില്‍ എത്തും .
നല്ലൊരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത് അല്‍ഫോണ്‍സ് ജോസഫാണ്