ഒരു മെക്‌സിക്കന്‍ അപാരതയ്ക്കുശേഷം ടോം ഇമ്മട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ഗാംബ്ലര്‍.ടോവിനോ നായകനാക്കി ഒരുക്കിയ മെക്‌സിക്കന്‍ അപാരത വമ്പന്‍ ഹിറ്റാണ് മലയാള സിനിമക്ക് സമ്മാനിച്ചത്. ടോം ഇമ്മട്ടിയുടെ ദ ഗാംബ്ലര്‍ എന്ന ചിത്രവും മലയാള സിനിമക്ക് മറ്റൊരു ഹിറ്റ് തന്നെയായിരിക്കും.ചിത്രത്തിന്റെ ഷൂട്ടിങ്ങ് തൃശൂരില്‍ തുടങ്ങി.
സു.. സു... സുധി വാത്മീകം എന്ന മലയാള സിനിമയിലൂടെ അഭിനയത്തിന്റെ ഉയരങ്ങളില്‍ എത്തിപ്പെട്ട നടനായ ആന്‍സന്‍ പോള്‍ ആണ് ചിത്രത്തിലെ നായകന്‍. ജിതിന്‍ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. പിന്നീട് ഷാജി പാടൂര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത 'അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയിലൂടെയും ആന്‍സന്‍ പോള്‍ എന്ന നടന്‍ കഴിവ് തെളിയിച്ചു. ദ ഗാംബ്ലര്‍ എന്ന ഇമ്മട്ടി ചിത്രത്തിലെ നായിക പുതുമുഖം ഡയാനയാണ്.
നടന്‍ വിഷ്ണു ഗോവിന്ദന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നു.കഥ തുടരുന്നു, സ്വപ്ന സഞ്ചാരി എന്നീ ചിത്രങ്ങള്‍ക്കുശേഷം ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവേല്‍ ചിത്രംനിര്‍മ്മിക്കുന്നു. പ്രകാശ് വേലായുധന്‍ ആണ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി മനോഹമായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.
സൂപ്പര്‍ പരിവേഷമുള്ള ഗാംബ്ലറുടെ ജീവിതമാണ് സിനിമയുടെ പ്രമേയി വരുന്നത്.