Latest News

അനിയത്തിയുമൊത്ത് മാച്ചിങ് ടാറ്റൂ ചെയ്ത് അന്നാ ബെന്‍; സെവന്‍ എന്ന് ഇംഗ്ലീഷ് പച്ചകുത്തി നടി; ചിത്രങ്ങള്‍ കാണാം

Malayalilife
 അനിയത്തിയുമൊത്ത് മാച്ചിങ് ടാറ്റൂ ചെയ്ത് അന്നാ ബെന്‍; സെവന്‍ എന്ന് ഇംഗ്ലീഷ് പച്ചകുത്തി നടി; ചിത്രങ്ങള്‍ കാണാം

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരം അന്ന ബെന്‍ ടാറ്റു ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.അനിയത്തിയ്ക്കൊപ്പം മാച്ചിംഗ് ടാറ്റു ചെയ്യണമെന്ന ആഗ്രഹം പൂര്‍ത്തീകരിച്ചതാണ് നടി ആരാധകര്‍ക്കായി പങ്ക് വച്ചത്.

കൈയിലാണ് ഇരുവരും ടാറ്റു കുത്തിയത്. ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അന്ന ബെന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.സെവന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതാണ് രണ്ടുപേരും പച്ച കുത്തിയത്. എറിക് എഡ്വേര്‍ഡും ഓട്സി മാര്‍ക്കുമാണ് ടാറ്റു ആര്‍ട്ടിസ്റ്റുകള്‍.

അനിയത്തിയുമൊത്ത് മാച്ചിങ് ടാറ്റൂ ചെയ്യണമെന്നുള്ളത് ഏറെ നാളായുള്ള ആഗ്രഹമാണെന്ന് അന്ന ബെന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ടാറ്റു പതിപ്പിച്ച 'പച്ചകുത്ത്' എന്ന സ്ഥാപനത്തിനുള്ള നന്ദിയും അന്ന ബെന്‍ അറിയിച്ചു.എന്തുകൊണ്ട് സെവന്‍ എന്ന് പതിപ്പിച്ചുവെന്നതാണ് പലരുടെയും സംശയം. പിറന്നാള്‍ തീയതി വച്ചാണ് ഇരുവരും ഈ അക്ഷരം തിരഞ്ഞെടുത്തതെന്ന് അന്ന ബെന്നിന്റെ ആരാധകര്‍ വാദിക്കുന്നു.

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. കുംബളങ്ങി നൈറ്റ്സ് എന്നൊരു ഒറ്റ ചിത്രം കൊണ്ട് തന്നെ താരം ഏറെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. ചെറിയ കാലയളവിനുള്ളില്‍ തന്നെ മികച്ച നടിയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡും താരത്തിന് ലഭിച്ചിട്ടുണ്ട്. ഹെലന്‍, കപ്പേള, സാറാസ്, നാരദന്‍, നൈറ്റ് ഡ്രൈവ് തുടങ്ങിയവയൊക്കെയാണ് അന്ന ബെന്നിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങള്‍. സിനിമാ ജീവിതത്തോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അന്ന ബെന്‍. തന്റെ ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരുമായി പങ്കുവെയ്ക്കാന്‍ അന്ന മറക്കാറില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PACHAKUTH (@pachakuth)

Read more topics: # അന്ന ബെന്‍
anna ben and sister tatoo post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക