മലയാള സിനിമക്ക് പുതുമുഖ നായികമാര്‍ എത്തുന്ന കാലമാണ് . സമീപകാലങ്ങളില്‍ വന്ന എല്ലാ സിനിമകളിലും ഒരോ പുതുമുഖങ്ങള്‍ ഉണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോള്‍ അല്പം നാടനും എന്നാല്‍ മോഡേണുമാണ്. ജനിച്ച് വളര്‍ന്നതൊക്കെ വൈപ്പിനിലാണ്. അത്യാവശ്യം സിറ്റിയിലും ജീവിച്ചിട്ടുണ്ട്. അപ്പോള്‍ നാട്ടിന്‍പുറത്തിന്റെയും നഗരത്തിന്റെയും കുറെ ഫാഷന്‍ ഫാക്ടറുകള്‍ തന്നില്‍ കലര്‍ന്നിട്ടുണ്ടെന്നാണ് അന്ന ബെന്‍ എന്ന മലയാളികളുടെ ബേബിമോള്‍ പറയുന്നത്. ന്യു ജനറേഷനില്‍ പറഞ്ഞാല്‍ ആള് സിംപിളാണ്.
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് കുമ്പളങ്ങിയിലെ ബേബിമോളായെത്തിയ അന്ന ബെന്‍. പുതുമുഖ നായിക ഒരു സിനിമാ കുടുംബത്തില്‍ നിന്നു തന്നെ എത്തിയതാണെന്ന സത്യം പലരും ചിത്രം പുറത്തിറങ്ങിയ ശേഷം മാത്രമാണ് അറിയുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡീഷന്് പോസ്റ്റ് കണ്ടാണ് അപേക്ഷിക്കുന്നത്. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ് റിപ്ലേ വന്നു. ഒരു പെര്‍ഫോമന്‍സ് വീഡിയോ വേണം എന്നാവശ്യപ്പെട്ടുകൊണ്ട്. അതും അയച്ചു കൊടുത്ത ശേഷമാണ് ഡയറക്ട് ഓഡീഷനിലേക്ക് വിളി വരുന്നത്. അങ്ങനെ നാല് റൗണ്ട് ഓഡീഷന് കഴിഞ്ഞാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് ബേബിമോള്‍ എത്തുന്നത്.