Latest News

ട്രെയിനര്‍ക്കൊപ്പം കട്ട വര്‍ക്കൗട്ടുമായി മമിതയും അന്നയും; താരസുന്ദരികളുടെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍ 

Malayalilife
ട്രെയിനര്‍ക്കൊപ്പം കട്ട വര്‍ക്കൗട്ടുമായി മമിതയും അന്നയും; താരസുന്ദരികളുടെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍ 

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരാണ് അന്ന ബെന്നും മമിത ബൈജുവും. ഇരുവരും ഒന്നിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.ബോക്‌സ്‌ബേണില്‍ ആണ് ഇരുവരും വര്‍ക്കൗട്ട് ചെയ്യുന്നത്. ട്രെയിനറുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷമയോടെ കേട്ട് മനസ്സിലാക്കി വളരെ കൂളായി വര്‍ക്കൗട്ട് ചെയ്യുന്ന മമിതയേയും അന്നയേയും വീഡിയോയില്‍ കാണാം. 

സൂപ്പര്‍ ശരണ്യ, പ്രണയവിലാസം, പ്രേമലു  തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയം കേരളത്തിന് പുറത്തും നിരവധി ആരാധകരെ മമിതയ്ക്ക് നേടിക്കൊടുത്തു. അടുത്തിടെ തമിഴിലും മമിത അരങ്ങേറ്റം കുറിച്ചിരുന്നു. പ്രേമലു ഹിറ്റായതിനു പിന്നാലെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. 

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന.  ഹെലന്‍, കപ്പേള, സാറാസ്, നൈറ്റ് ഡ്രൈവ്, കാപ്പ, ത്രിശങ്കു എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. കല്‍ക്കി 2898 എഡി എന്ന തെലുങ്ക് ചിത്രത്തിലും, കൊട്ടുക്കാളി എന്ന തമിഴ് ചിത്രത്തിലും അന്ന വേഷമിട്ടിരുന്നു.

 

Read more topics: # അന്ന മമിത
anna ben and mamitha baijus

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക