രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന ജയിലര്‍ 2ല്‍ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന രേഷ് രാജന്‍. കോഴിക്കോട് ചെറുവണ്ണൂരില്‍ സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്നുണ്ട്.
ഇതിനിടെയാണ് അന്ന രാജന്റെ സസ്‌പ്രൈസ് വെളിപ്പെടുത്തലും. ഞാനും എക്‌സൈറ്റഡ് ആണ്. ജയിലര്‍-2ല്‍ ഞാനും ഒരു ചെറിയ വേഷത്തിലുണ്ട്. ചടങ്ങുകഴിഞ്ഞ് നേരേ ലൊക്കേഷനിലേക്ക് പോവുകയാണ്. ചെറിയ ഒരു വേഷമാണ്. ഒരുപാട് സന്തോഷമുണ്ട്. കൂടുതലൊന്നും പ്രതീക്ഷകരുത് '..എന്നാണ് അന്ന രാജന്‍.
'ഇതിഹാസ താരമായ രജനികാന്തിനെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ജയിലര്‍ 2 ല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ശരിക്കും ഭാഗ്യമായി ഞാന്‍ കാണുന്നു,' എന്ന് അന്ന രേഷ്മ രാജന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദര്‍ശന്‍ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂള്‍ ആരംഭിച്ചത്, 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഈ ജയിലര്‍ 2 വിനും സംഗീതം നിര്‍വഹിക്കുന്നത്. ജയിലറിലെ താരങ്ങള്‍ക്കൊപ്പം പുതിയ കുറച്ച് ആളുകളും ഇത്തവണ എത്തുന്നുണ്ട്.
മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയാണ് പുതിയ അതിഥി. സുരാജ് വെഞ്ഞാറമ്മൂട് ആകും ഇത്തവണ വില്ലനായി എത്തുക. എന്നാല്‍ ആദ്യത്തേതില്‍ വിനായകന്‍ ആയിരുന്നു വില്ലനായി എത്തിയിരുന്നത്.