Latest News

അഞ്ജു കുര്യന്റെ വിവാഹ നിശ്ചയ ചടങ്ങ് ആഘോഷമാക്കി താരസുഹൃത്തുക്കള്‍; ജിപിയും മിയയും അടക്കമുള്ള താരങ്ങള്‍ നൃത്തച്ചുവടുമായി വേദിയില്‍; നടിയെ സ്വന്തമാക്കുന്നത് റോഷന്‍ 

Malayalilife
 അഞ്ജു കുര്യന്റെ വിവാഹ നിശ്ചയ ചടങ്ങ് ആഘോഷമാക്കി താരസുഹൃത്തുക്കള്‍; ജിപിയും മിയയും അടക്കമുള്ള താരങ്ങള്‍ നൃത്തച്ചുവടുമായി വേദിയില്‍; നടിയെ സ്വന്തമാക്കുന്നത് റോഷന്‍ 

ലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഞ്ജു കുര്യന്‍. തുടക്കം മലയാളത്തിലൂടെയാണെങ്കിലും തമിഴിലാണ് അഞ്ജു ആദ്യം കയ്യടി നേടുന്നത്. പിന്നീട് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും കയ്യടി നേടി. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു കുര്യന്‍. കഴിഞ്ഞ ദിവസം നടി തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടു കൊണ്ട് വിവാഹക്കാര്യം അറിയിച്ചിരുന്നു.

റോഷന്‍ എന്നാണ് അഞ്ജുവിന്റെ വരന്റെ പേര്. ''എന്റെ എന്നന്നേക്കുമിനെ നിന്നില്‍ കണ്ടെത്തിയിരിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. പൊട്ടിച്ചിരിയും പ്രണയവും നിറഞ്ഞ ഈ യാത്ര ഒരു അത്ഭുതം തന്നെയായിരുന്നു'' എന്നാണ് കല്യാണ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അഞ്ജു കുര്യന്‍ പറഞ്ഞത്.

ഇപ്പോളിതാ ചടങ്ങിനെ കളര്‍ഫുളാക്കാനെത്തിയ താരങ്ങളുടെ വീഡിയോയും ശ്രദ്ധ നേടുകയാണ.ഗോവിന്ദ് പത്മസൂര്യ, മിയ എന്നിവരടക്കം നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയമായ മുഖമാണ് അഞ്ജു കുര്യന്‍. 'ഓം ശാന്തി ഓശാന'യില്‍ വിനീത് ശ്രീനിവാസിന്റെയും 'ഞാന്‍ പ്രകാശനി'ല്‍ ഫഹദിന്റെയും 'ജാക്ക് ഡാനിയേലി'ല്‍ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിങ് രംഗത്തും ഏറെ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് അഞ്ജു കുര്യന്‍.

സിനിമയില്‍ ഒരു ബന്ധവുമില്ലാത്ത കുടുംബമാണ് തന്റേത് എന്നാണ് അഞ്ജു പറഞ്ഞിട്ടുള്ളത്. അച്ഛന്‍ അനു കുര്യന്‍ എംആര്‍എഫില്‍ മനേജര്‍ ആയിരുന്നു. റിട്ടയേഡ് ആയി. അമ്മ സുജ ഹൗസ് വൈഫ് ആണ്. ചേട്ടന്‍ മാത്യു കുര്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍. ചേട്ടന്‍ വിവാഹിതനാണ്. എമി എന്നാണ് ഭാര്യയുടെ പേര്. ചേച്ചിയും സോഫ്റ്റ് വെയര്‍ എന്‍ജീനയറാണ്. അവര്‍ക്കൊരു മകളുണ്ട്, ഏരീസ്. മുന്നു പേരും കാനഡയിലാണെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anju Kurian (Ju) (@anjutk10)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anju Kurian (Ju) (@anjutk10)

anju kurien her engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക