Latest News

'എല്ലാ കഠിനാധ്വാനത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം..;ആദ്യ കാറായി  മെഴ്സിഡസ് സി ക്ലാസ് സ്വന്തമാക്കി അഞ്ജു കുര്യന്‍

Malayalilife
 'എല്ലാ കഠിനാധ്വാനത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം..;ആദ്യ കാറായി  മെഴ്സിഡസ് സി ക്ലാസ് സ്വന്തമാക്കി അഞ്ജു കുര്യന്‍

ലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് മുഴുവന്‍ പ്രിയങ്കരിയായ താരമാണ് അഞ്ജു കുര്യന്‍. നിവിന്‍ പോളി നായകനായ നേരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ താരത്തിന്റെ സഹോദരിയുടെ വേഷത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അഞ്ജു കുര്യന്‍ അതിനു ശേഷം വി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലൂടെ ആദ്യമായി നായികാ വേഷത്തില്‍ എത്തി. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, ജാക്ക് ഡാനിയല്‍, മേപ്പടിയാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജയറാമിന്റെ ഹിറ്റ് സിനിമയായ ഓസ്ലറാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. അടുത്തിടെയാണ് അഞ്ജുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരം തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ സഹിതം പങ്കിട്ടത്.

ഇപ്പോഴിതാ അതിനു തൊട്ടുപിന്നാലെ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. മെഴ്സിഡസ് സി ക്ലാസ് കാര്‍ വാങ്ങിയ സന്തോഷമാണ് താരം പങ്കുവച്ചത്. താന്‍ വാങ്ങുന്ന ആദ്യത്തെ കാറാണ് മെര്‍സിഡീസ് C-ക്ലാസ് എന്ന് കുറിക്കുന്നതൊപ്പം ആഡംബര കാറിന്റെ വളയം പിടിക്കുന്ന ചിത്രങ്ങളുടെ കൂടെ ഹൃദയഹാരിയായ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 

''പ്രധാന ജീവിത അപ്ഡേറ്റ്... എന്റെ ആദ്യ കാര്‍...ഇന്ന്, ഞാന്‍ എന്റെ ആദ്യത്തെ കാറായ മെഴ്സിഡസ് സി ക്ലാസിന്റെ സ്റ്റിയറിംഗ് ചക്രത്തിന് പിന്നില്‍ ഇരിക്കുകയാണ്, സത്യസന്ധമായി, ഇത് എനിക്ക് എത്രമാത്രം അര്‍ത്ഥമാക്കുന്നുവെന്ന് എനിക്ക് വാക്കുകളില്‍ പറയാന്‍ കഴിയില്ല. ഈ നിമിഷം വിശ്വാസത്തോടുകൂടിയ ഒരു സ്വപ്നം സാക്ഷാത്കരിച്ചതായി തോന്നുന്നു, 
എല്ലാ കഠിനാധ്വാനത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം. എന്നാല്‍ കാറിന്റെ ഏത് വേരിയന്റാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. ഈ ദിവസം ഞാന്‍ വളരെക്കാലമായി മനസ്സില്‍ സങ്കല്‍പ്പിച്ചതാണ്, ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമാണ്, ഇത് ഒരു കാര്‍ എന്നതിലുപരിയായി - ഇത് എന്റെ യാത്രയുടെയും എന്റെ വളര്‍ച്ചയുടെയും എണ്ണമറ്റ മണിക്കൂറുകളുടെ തിരക്കിന്റെയും പ്രതീകമാണ്....'' എന്നാണ് അഞ്ജു കുര്യന്‍ കുറിച്ചത്. 

പുത്തന്‍ കാറിനോടൊപ്പമുള്ള അഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിനാളുകളാണ് ലൈക്ക് അടിച്ചത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് കമന്റ് ബോക്സിലൂടെ താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട് താരത്തിന്റെ ഏക തെലുങ്ക് ചിത്രം 2018-ല്‍ പുറത്തെത്തിയ 'ഇദം ജഗത്' ആണ്. സിനിമ കൂടാതെ മോഡലിംഗ് രംഗത്തും സജീവമായ അഞ്ജു പങ്കുവെക്കുന്ന റീല്‍സുകളും ഫോട്ടോസുമെല്ലാം വൈറലാകാറുണ്ട്. താരത്തിന്റെ 'വൂള്‍ഫ്' എന്ന തമിഴ് സിനിമ റിലീസ് കാത്തിരിക്കുകയാണ്.

anju kurian buys mercedes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക