Latest News

ലിയോയിലെ ഓര്‍ഡിനറി പേഴ്‌സണ്‍' എന്ന ഗാനം കോപ്പിയടി വിവാദത്തില്‍; ഹിറ്റ് മേക്കര്‍ അനിരുദ്ധ രവിചന്ദര്‍ ഗാനം കോപ്പിയടിച്ചതോ? പരിശോധിക്കുകയാണെന്ന് സംഗീതഞ്ജനായ ഒറ്റ്‌നിക്ക

Malayalilife
 ലിയോയിലെ ഓര്‍ഡിനറി പേഴ്‌സണ്‍' എന്ന ഗാനം കോപ്പിയടി വിവാദത്തില്‍; ഹിറ്റ് മേക്കര്‍ അനിരുദ്ധ രവിചന്ദര്‍ ഗാനം കോപ്പിയടിച്ചതോ? പരിശോധിക്കുകയാണെന്ന് സംഗീതഞ്ജനായ ഒറ്റ്‌നിക്ക

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായെത്തിയ ചിത്രമാണ് ലിയോ. മികച്ച പ്രതികരണം നേടി തിയറ്ററില്‍ മുന്നേറുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവി ചന്ദറാണ്. ലിയോയിലെ 'ഓഡിനറി പേഴ്‌സണ്‍' എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ചിത്രത്തിലെ ഗാനത്തിനെതിരെ ഇപ്പോള്‍ കോപ്പിയടി ആരോപണങ്ങള്‍ ഉയരുകയാണ്. ലിയോയിലെ 'ഓഡിനറി പേഴ്‌സണ്‍' എന്ന ഗാനം ബെലറൂഷ്യന്‍ മ്യുസീഷ്യനായ ഒറ്റ്‌നിക്കയുടെ പീക്കി ബ്ലൈന്‍ഡേഴ്സിലെ 'വെയര്‍ ആര്‍ യൂ' എന്ന ട്രാക്കില്‍ നിന്നുള്ള കോപ്പിയടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. 

ഇതേ സമയം സ്ഥിതി വളരെ അവ്യക്തമാണെന്നും ഞങ്ങള്‍ ഇതിനെക്കുറിച്ച് പരിശോധിക്കുക യാണെന്നും അതുവരെ ആരെയും കുറ്റപ്പെടുത്താനില്ലെന്നും സം?ഗീതഞ്ജനായ ഒറ്റ്‌നിക്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും കമന്റുകളിലൂടെ നിരവധി ആരാധകരാണ് പാട്ടുകള്‍ തമ്മിലുള്ള സമാനതയെക്കുറിച്ച് ഒട്‌നിക്കയെ അറിയിച്ചത്. തന്റെ ട്രാക്ക് ഉപയോഗിക്കുന്നതിന് ആരും അനുമതി തേടിയിട്ടില്ലെന്നാണ് ഒട്‌നിക്ക അവര്‍ക്ക് മറുപടി നല്‍കിയത്. 

ഇതിന് ശേഷം ബെലാറുസ് സംഗീതജ്ഞന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് പങ്ക് വച്ച് പ്രശ്‌നം എന്താണെന്ന് വിശദീകരിച്ചു. വിഷയം പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു

ലിയോ എന്ന സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ നൂറുകണക്കിനുള്ള സന്ദേശങ്ങള്‍ക്ക് നന്ദി. എനിക്ക് എല്ലാം കാണാന്‍ കഴിയും, പക്ഷേ എല്ലാവര്‍ക്കും ഉത്തരം നല്‍കുന്നത് അസാധ്യമാണ്. മെയില്‍ സന്ദേശങ്ങള്‍, ഇന്‍സ്റ്റഗ്രാം, കൂടാതെ യൂട്യൂബിലെ വെയര്‍ ആര്‍ യു എന്ന വീഡിയോയുടെ കമന്റ് ബോക്‌സ് എല്ലാം കമന്റുകളാല്‍ നിറഞ്ഞിരുന്നു. സാഹചര്യം കൃത്യമായി മനസ്സിലായിട്ടില്ല. ഞങ്ങള്‍ ഇത് പരിശോധിക്കുകയാണ്. കുറച്ച് കഴിഞ്ഞ്, സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും വിലയിരുത്തല്‍ നല്‍കാംഒട്‌നിക്ക കുറിച്ചു. 

2018ലും അനിരുദ്ധിനെതിരെ സമാനമായ ആരോപണമുണ്ടായിരുന്നു. കൊലമാവ് കോകിലയിലെ കല്യാണ വയസ്സുഎന്ന ഗാനം ഡോണ്ട് ലൈഎന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ബീറ്റ്സ് ബൈ മന്ത്രയില്‍ നിന്നാണ് താന്‍ ബീറ്റുകളുടെ അവകാശം വാങ്ങിയതെന്നാണ് അനിരുദ്ധ് അവകാശപ്പെട്ടത്. 

anirudh ravichander faces allegations

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES