സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി രണ്ബീര്‍ ചിത്രം അനിമല്‍ ചരിത്ര വിജയത്തിലേയ്ക്ക് കുതിക്കുകയാണ്. റിലീസ് ചെയ്തു 11 ദിവസം പിന്നിടുമ്പോള്‍ ലോകവ്യാപകമായി 737 കോടി രൂപയാണ് അനിമല്‍ നേടിയിരിക്കുന്നത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം ഇന്ത്യയില്‍ നിന്ന് 13 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ചെയ്തു നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ 425 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നായി അനിമലിനു ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമല്‍ നേടിയത്. ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബൈയിലും ഡല്‍ഹിയിലുമുള്ള മള്‍ട്ടിപ്ലക്സുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യമുള്ള ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായിക. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.