അനില് രാധാകൃഷ്ണ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ അജയ് നടരാജ് .ബിനീഷിന് വേണ്ടി താന്‍ കാലു പിടിച്ച് മാപ്പു പറയാം. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹത്തെ ക്രൂശിച്ചതെന്നും ഫെയ്സ്ബുക്കിലൂടെ അജയ് പറഞ്ഞു.ഈ മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല .ഫോണില്‍ പോലും സംസാരിച്ചിട്ടില്ല .എന്റെ സാമാന്യബോധത്തില്‍ തോന്നിയ ഒരു കാര്യം .യാതൊരുതെറ്റും ചെയ്യാതെ ഒരു ചെയ്തരീതിയുണ്ടല്ലോ .മുത്താണ് അനിലേട്ടാ നിങ്ങള്‍ .എന്നെങ്കിലും ഒരിക്കല് നമ്മള് കാണുവാണെങ്കില് പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന് മാപ്പു പറയും....
പാലക്കാട് മെഡിക്കല് കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന് അനില് രാധാകൃഷ്ണ മേനോന് പറഞ്ഞു എന്നതായിരുന്നു വിവാദം. തന്റെ സിനിമയില അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകനപറഞ്ഞുവെന്നും അതിനാല്പരിപാടി കഴിഞ്ഞ് വന്നാല് മതിയെന്ന് കോളേജ് അധികൃതര ആവശ്യപ്പെട്ടതായും ബിനീഷ് പറഞ്ഞു.പരിപാടി നടക്കുന്നതിനിടെ അനില്‌രാധാകൃഷ്ണ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി.വിവാദത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രശ്‌നം ഒത്തു തീര്‍പ്പായി. അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്‌നത്തില് ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില് അനില് ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതല്ലാതെ മറ്റൊരു നടപടിയിലേക്ക് സംഘടന പോകുന്നില്ലെന്നും ഫെഫ്ക വ്യക്തമാക്കി.