Latest News

ബാലിയിലേക്ക് സോളോ ട്രിപ്പുമായി ആന്‍ഡ്രിയ  ജെറിമിയ; ബിച്ച് ചിത്രങ്ങളടക്കം സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
ബാലിയിലേക്ക് സോളോ ട്രിപ്പുമായി ആന്‍ഡ്രിയ  ജെറിമിയ; ബിച്ച് ചിത്രങ്ങളടക്കം സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്ക് വച്ച് നടി

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടേയും മനം കവര്‍ന്ന നായികയാണ് ആന്‍ഡ്രിയ ജെര്‍മിയ. അഭിനേത്രി എന്നതിലുപരി സിനിമയില്‍ പിന്നണി ഗായികയായും തിളങ്ങുകയാണ് ആന്‍ഡ്രിയയിപ്പോള്‍.ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നീ നിലകളിലും ആന്‍ഡ്രിയ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ബാലിയില്‍ നിന്നുള്ള യാത്രാചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ആന്‍ഡ്രിയ ഒറ്റയ്ക്കാണ് ബാലിയിലേക്ക് യാത്ര നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ക്രോപ്പ് ടോപ്പും ഷോര്‍ട്സുമാണ് താരം അണിഞ്ഞിരിക്കുന്നത്. 

ബാലിയിലെ ബീച്ചുകളില്‍ ഉല്ലസിക്കുന്നതിന്റെയും കടലില്‍ ബോട്ട് യാത്ര നടത്തുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ ആന്‍ഡ്രിയ പങ്കുവച്ചിട്ടുണ്ട്. സൂര്യാസ്തമയം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ബാലിയിലേക്കുള്ള തന്റെ ആ?ദ്യത്തെ യാത്രയാണിതെന്നും ഒരു ചിത്രം പങ്കുവച്ച് ആന്‍ഡ്രിയ കുറിച്ചിട്ടുണ്ട്. സോളോ ട്രിപ്പ് എന്നാണ് താരം ചിത്രങ്ങള്‍ക്ക് ടാഗ് നല്‍കിയിരിക്കുന്നത്.

തമിഴ് സിനിമയില്‍ തിരക്കുള്ള നായികയായിരുന്ന ആന്‍ഡ്രിയ കുറച്ചുകാലം സിനിമയില്‍ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താന്‍ ബ്രേക്ക് എടുത്തതെന്നായിരുന്നു ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗത്തില്‍ എത്തിച്ചതെന്നും രോഗത്തെ മറികടക്കാന്‍ ആയുര്‍വേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആന്‍ഡ്രിയ തുറന്നു പറഞ്ഞിരുന്നു.

എന്നാല്‍ സിനിമയിലും സംഗീതത്തിലും വീണ്ടും സജീവമായിരിക്കുകയാണ് ആന്‍ഡ്രിയ ഇപ്പോള്‍. പിസാസ് 2, കാ, മാലികൈ, നോ എന്‍ട്രി എന്നിവയാണ് ആന്‍ഡ്രിയയുടെ പുതിയ ചിത്രങ്ങള്‍.ലോഹം, ലണ്ടന്‍ ബ്രിഡ്ജ്, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആന്‍ഡ്രിയ അഭിനയിച്ചിരുന്നു.

 

andrea jeremiah celebrating holiday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES