ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും വേര്‍പിരിഞ്ഞോ? രണ്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നത് മുന്‍ കാമുകി ശ്രദ്ധേയുമായിട്ടുള്ള നടന്റെ അടുപ്പമെന്ന് സൂചന

Malayalilife
 ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും വേര്‍പിരിഞ്ഞോ? രണ്ട് വര്‍ഷത്തെ പ്രണയം തകര്‍ന്നത് മുന്‍ കാമുകി ശ്രദ്ധേയുമായിട്ടുള്ള നടന്റെ അടുപ്പമെന്ന് സൂചന

ബോളിവുഡിലെ യുവതാരങ്ങളാണ് അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും. ഇരുവരും സിനിമാ കുടുംബത്തില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് നാളുകളായി. പിന്നാലെ ഇരുവരും ഒരുമിച്ച് പൊതുവേദിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആദിത്യയുടേയും അനന്യയുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ആദിത്യയും അനന്യയും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

താരങ്ങളുടെ അടുത്ത സുഹൃത്ത് ഇരുവരുടെയും ബ്രേക്കപ്പ് സ്ഥിരീകരിച്ചതായാണ് ബോംബെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് ഒരു മാസം മുമ്പേ ഇരുവരും വേര്‍പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം, അനന്യ പാണ്ഡെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ടിരുന്നു, അത് അവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടു. ''ഇത് നിങ്ങളെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍, അത് നിങ്ങളിലേക്ക് മടങ്ങിവരും. നിങ്ങള്‍ക്ക് സ്വന്തമായി പഠിക്കാന്‍ കഴിയുന്ന പാഠങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടി മാത്രം അത് വിടും. ഇത് യഥാര്‍ത്ഥത്തില്‍ നിങ്ങളെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍, നിങ്ങള്‍ അത് തള്ളിക്കളഞ്ഞാലും, നിങ്ങള്‍ നിരസിച്ചാലും, വളരെ മനോഹരമായ എന്തെങ്കിലും ഒരിക്കലും നിങ്ങളുടേതാകാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കരുതിയാലും അത് തിരികെ വരും - കാരണം അത് യഥാര്‍ത്ഥത്തില്‍ നിങ്ങളെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍, അത് ഒരിക്കലും നിങ്ങളുടെ ഒരു ഭാഗമല്ല. അത് ഒരിക്കലും നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിലേക്ക് സങ്കീര്‍ണ്ണമായി ബന്ധിപ്പിച്ചിട്ടില്ല....'' എന്നായിരുന്നു അനന്യയുടെ പോസ്റ്റ്. 

അതേസമയം, ആദിത്യ കപൂര്‍ മുന്‍ കാമുകിയായ ശ്രദ്ധ കപൂറുമായി അടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വൈകി ശ്രദ്ധയെ വീട്ടില്‍ കൊണ്ടുപോയി വിടുന്ന ആദിത്യയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനാല്‍ ഇരുവരും വീണ്ടും ഡേറ്റിംഗ് ആരംഭിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ananya Panday and Aditya Roy Kapur parted

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES