മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അമൃതയും കുടുംബവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. മുന്‍ ഭര്‍ത്താവ് ബാലയുമായുള്ള പ്രശ്‌നങ്ങളാണ് പലപ്പോഴും അമൃത വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണമായത്. കൂടാതെ ഗോപി സുന്ദറുമായുള്ള പ്രണയ വാര്‍ത്തയും അതിന് കാരണമായിട്ടുണ്ട്.
2021 ലാണ് തങ്ങള്‍ പ്രണയത്തിലാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും പ്രഖ്യാപിക്കുന്നത്. ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. എന്നാല്‍ പോസ്റ്റ് പങ്കുവെച്ചത് മുതല്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നത് കടുത്ത സൈബര്‍ ആക്രമണമാണ്.ഔദ്യോഗികമായി വിവാഹിതരായെന്ന് പറഞ്ഞില്ലെങ്കിലും താലിയും മാലയുമൊക്കെ അണിഞ്ഞുള്ള ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ഗോപി സുന്ദര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തു. അമൃതയും ചിത്രങ്ങള്‍ നീക്കിയതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന ചര്‍ച്ചകള്‍ കൊഴുത്തു. ആദ്യമൊന്നും ഇതിനോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ലെങ്കിലും പിന്നീട് അമൃത തന്നെ ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തി. പിരിഞ്ഞെന്ന് പറഞ്ഞെങ്കിലും എന്താണ് ഇരുവര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഒരു വിഭാഗം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പിരിഞ്ഞതിന്റെ പേരിലും ഇരുവരും കടുത്ത സൈബര്‍ ആക്രമണം നേരിട്ടു.
ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം. 'രണ്ട് തവണ ചൂടുവെള്ളത്തിലേക്ക് വീണൊരു അവസ്ഥയാണ്. ഞങ്ങള്‍ക്ക് ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു, സംഗീതമായരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ അടിയോ ഇടിയോ ഗാര്‍ഹിക പീഡനം പോലൊരു വിഷയമോ ഒന്നും ഉണ്ടായിട്ടില്ല. ആളൊരു പീസ് ഫുള്‍ മനുഷ്യനാണ്. പിന്നെയൊരു പോയിന്റെ കഴിഞ്ഞപ്പോള്‍ , നമ്മുടെ രണ്ട് പേരുടേയും നയങ്ങള്‍ ചേരില്ല എന്നായപ്പോള്‍ അവസാനിപ്പിച്ചു. ലൈഫ് സ്‌റ്റൈല്‍ ഭയങ്കര വ്യത്യാസമായിരുന്നു. അതുമാത്രമായിരുന്നു ഞങ്ങളുടെ വിഷയം. ഇത്രയും വലിയൊരു തീരുമാനം എടുക്കുമ്പോള്‍ മോശമായി പോകണം എന്നൊരു ചിന്തയോട് കൂടിയൊന്നും ആയിരിക്കില്ലല്ലോ ചെയ്യുന്നത്. അത് സംഭവിച്ച് പോയി', അമൃത പറഞ്ഞു.
ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്തി അമൃത പ്രതികരിച്ചിട്ടില്ല. മാത്രമല്ല അമൃത-ബാല വിവാദങ്ങളുടെ സമയത്ത് അമൃതയെ ഗോപി സുന്ദര്‍ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അതേസമയം തന്റെ ആദ്യ ഭര്‍ത്താവായ ബാലയില്‍ നിന്നും താന്‍ കൊടിയ പീഡനമാണ് നേരിട്ടതെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു. ശാരീരകമായും മാനസികമായുള്ള ദ്രോഹം സഹിക്ക വയ്യാതെയാണ് തനിക്ക് ആ വീട് വിട്ട് ഇറങ്ങേണ്ടി വന്നതെന്നാണ് അമൃത വെളിപ്പെടുത്തിയത്. അന്നേറ്റ ശാരീരിക ഉപദ്രവങ്ങളുടെ വേദന ഇന്നും താന്‍ അനുഭവിക്കുന്നുണ്ടെന്നും അമൃത തുറന്ന് പറഞ്ഞു. ആദ്യ ബന്ധത്തില്‍ നിന്നും വ്യത്യസ്തമായി വളരെ അധികം സ്‌നേിക്കപ്പെടുന്നുവെന്ന തോന്നല്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തില്‍ താന്‍ അനുഭവിച്ചിരുന്നതായി അമൃത മനസ് തുറന്നിരുന്നു.