ടെലിവിഷന്‍ സീരിയലുകളിലൂടെ തിളങ്ങി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ പ്രിയ താരമാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം താരം സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് താരം. പെണ്ണിന്റെ ശത്രു എപ്പോഴും പെണ്ണ് തന്നെയെന്നും എന്റെ സുഹൃത്തുക്കള്‍ പോലും ചതിച്ചിട്ടുണ്ടെന്നും. ഇനി ആരൊക്കെ പറഞ്ഞാലും ശരി അവസാനം കുടുംബാംഗങ്ങള്‍ മാത്രമേ ഒപ്പമുണ്ടാകൂ എന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
താരത്തിന്റെ വാക്കുകള്‍... ''എനിക്ക് കുറേ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പിന്നീട് അത് ചെറുതായി രണ്ടോ മൂന്നോ പേരിലേക്ക് മാറി. ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണാണ് എന്നു പറയുന്നത് എന്റെ കാര്യത്തില്‍ ശരിയാണ്. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് എന്നെ ചവിട്ടി താഴെയിടാന്‍ നോക്കിയിട്ടുള്ളത്. കൂടെ നിന്നവര്‍ തന്നെ ചതിച്ചിട്ടുണ്ട്. മാറി നിന്ന് കുറ്റം പറയുന്നവരോടൊപ്പം ഇപ്പോഴും ഞാന്‍ അഭിനയിക്കുന്നുണ്ട്. ഇതൊക്കെ എനിക്ക് അറിയാം. പക്ഷേ അഭിനയിക്കുന്ന സമയത്ത് അതൊന്നും നോക്കില്ല. ഷൂട്ട് കഴിഞ്ഞയുടന്‍ ഞാന്‍ മൊബൈലും നോക്കിയിരിക്കും'', അമൃത പറഞ്ഞു.
'പലരും എനിക്കു കിട്ടേണ്ട വര്‍ക്കുകള്‍ കളയുന്നുണ്ട്. മോശം കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും നോക്കില്ല. എന്റെ ജോലി നോക്കുന്നു. അതാരോടും ചോദിക്കാനും പോകാറില്ല. എന്നെ കുറിച്ച് നെഗറ്റീവ് പറയുമ്പോള്‍ അവര്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ'', എന്നും അമൃത വ്യക്തമാക്കി