പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ'യും ചേര്‍ന്ന് ഖത്തറില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത് അവസാന നിമിഷം; സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയും കാരണമെന്ന് ഇവന്റ് മാനേജ്‌മെന്റ്

Malayalilife
topbanner
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ'യും ചേര്‍ന്ന് ഖത്തറില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത് അവസാന നിമിഷം; സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയും കാരണമെന്ന് ഇവന്റ് മാനേജ്‌മെന്റ്

താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന ഷോ റദ്ദാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാര്‍ഥം താര സംഘടനയായ 'അമ്മ'യും ചേര്‍ന്നു വ്യാഴാഴ്ച നടത്താനിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടിയായിരുന്നു വേണ്ടെന്ന് വച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുളള താരങ്ങള്‍ അണിനിരക്കുന്ന ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഘാടകര്‍ ഈ വിവരം അറിയിച്ചത്.

സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് ഷോ റദ്ദ് ചെയ്യാന്‍ കാരണമെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ നയന്‍വണ്‍ ഇവന്റ്‌സ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം തുക മടക്കി നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഷോ നിര്‍ത്തിവക്കുന്നത്.

കഴിഞ്ഞ നവംബര്‍ 17 ന് ദോഹയിലായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഷോ നിര്‍ത്തിവക്കുന്നതിന് സര്‍ക്കാര്‍ ഉത്തവിറക്കുകയായിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷോ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.<
 

Read more topics: # അമ്മ
amma show at qatar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES