Latest News

കറുത്തച്ചനൂട്ടുമായി 'സാത്താന്റെ' ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.

Malayalilife
 കറുത്തച്ചനൂട്ടുമായി 'സാത്താന്റെ' ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.

കെ എസ് കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താന്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. റിയാസ് പത്താന്‍, ഹാരിസ് മണ്ണഞ്ചേരില്‍, സുജേഷ് കുമാര്‍, ജെസിന്‍ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാല്‍, മില്‍ടണ്‍ മൈക്കിള്‍, നന്ദകുമാര്‍, റോഷന്‍, വിനോദ് പുളിക്കല്‍, വിനോദ് പ്രഭാകര്‍, ജിന്‍സി ചിന്നപ്പന്‍, ഫെലിഷ്യ, ഹീരാ ശ്രീനിവാസന്‍, ആകാന്‍ഷാ ദാമോദര്‍, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മൂവിയോള എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍ സമീപകാലത്തായി സാത്താന്‍ സേവയുടെ പേരില്‍ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍, കെ എസ് കാര്‍ത്തിക് തിരക്കഥ ഒരുക്കിയ സാത്താന്‍ ഒരു ഇന്‍വെസ്റ്റിഗഷന്‍ ത്രില്ലെര്‍ ആണ്. ഹുസൈന്‍ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിര്‍വഹിക്കുമ്പോള്‍, മ്യൂസിക് & ബി ജി എം വിഷ്ണു പ്രഭോവ നിര്‍വഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടര്‍: റോഷന്‍ ജോര്‍ജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഫെബിന്‍ അങ്കമാലി, ആക്ഷന്‍സ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈന്‍ & മിക്‌സ്: കൃഷ്ണജിത്ത് എസ്, സ്റ്റില്‍സ്: അനു, ഡിസൈന്‍സ്: അനന്തു അശോകന്‍, പി ആര്‍ ഓ: പി. ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും.

Read more topics: # സാത്താന്‍
Sathaan Official Trailer K S Karthik

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES