ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷയില്‍ പിന്നീട് പരിഗണിക്കും;  നിഖില വിമലും ബിനു പപ്പുവും അടക്കം ആറ് പേര്‍ സംഘടനയില്‍; അമ്മയുടെ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍

Malayalilife
topbanner
ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷയില്‍ പിന്നീട് പരിഗണിക്കും;  നിഖില വിമലും ബിനു പപ്പുവും അടക്കം ആറ് പേര്‍ സംഘടനയില്‍; അമ്മയുടെ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍

മ്മയുടെ ( അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് ) 29 തു വാര്‍ഷിക പൊതുയോഗം 25 നു കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുകയുണ്ടായി.  11 മണിയോടെ ആരംഭിച്ച യോഗത്തില്‍ 290 അംഗങ്ങള്‍ പങ്കെടുത്തു.  സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതല്‍ പങ്കെടുത്തത്.  80 ല്‍ കൂടുതല്‍ അംഗങ്ങള്‍ കത്തുവഴി ലീവ് അപേക്ഷ നല്‍കിയിട്ടുമുണ്ട്. 9 പേരാണ് ഈ ഒരു വര്‍ഷത്തിനുള്ളില്‍ കാല യവനികക്കുള്ളില്‍ മറഞ്ഞുപോയത്  .ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പ്രേംകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സിദ്ധിക്ക് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അമ്മയുടെ പുതിയ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് നല്‍കി തുടക്കം കുറിച്ചു.

മഴവില്‍ മനോരമ  എന്റര്‍ടൈന്മെന്റ് അവാര്‍ഡ് - 2023 ആഗസ്റ്റ് 1 മുതല്‍ 4 വരെ നടത്തുവാനും യോഗം അംഗീകാരം നല്കി. കഴിഞ്ഞ പൊതുയോഗത്തിനു ശേഷം 9 പേര്‍ക്കായിരുന്നു അംഗത്വം നല്‍കിയത്. ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി  6 പേരുടെ അംഗത്വത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ചു. വിജയന്‍ കാരന്തുര് , ബിനു പപ്പു , സലിം ഭാവ,  സഞ്ജു ശിവറാം , ശ്രീജ രവി, നിഖിലാ വിമല്‍ എന്നിവര്‍ക്കായിരുന്നു. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ അപേക്ഷയില്‍ ഇതര സംഘടനയില്‍ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നല്‍കുന്ന കാര്യം പരിഗണണക്കെടുക്കുവാനും തീരുമാനിച്ചു. 

അടുത്തവര്‍ഷം (2024) ജൂണ്‍ 30 നു 30 ത്തെ വാര്‍ഷിക പൊതുയോഗം നടത്തുവാനും അന്നേ ദിവസ്സം പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനമെടുത്തു. എന്നാല്‍ ഏറെ നാളുകള്‍ക്ക് മുന്‍പുതന്നെ വാര്‍ഷിക പൊതുയോഗ തിയ്യതി അറിയിച്ചിട്ടും  ഇന്നത്തെ ദിവസ്സം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതി അംഗത്തിന്റേതടക്കം 5 ല്‍ പരം ചിത്രങ്ങളുടെ ഷൂട്ടിംഗ് നടത്തിയതിനാല്‍ അംഗങ്ങള്‍ക്കു യോഗത്തില്‍ എത്തിച്ചേരുവാന്‍ സൗകര്യം ചെയ്തുകൊടുക്കാത്തതിലുള്ള പ്രതിഷേധം അമ്മ പ്രൊഡ്യൂസഴ്‌സ് അസോസിഷന്‍ പ്രസിഡന്റ്‌നെയും ജനറല്‍ സെക്രട്ടറിയേയും ഫോണില്‍ വിളിച്ചു അറിയിക്കുകയും ചെയ്തു.

4.30 നോടെ യോഗനടപടികള്‍ അവസാനിപ്പിക്കുകയുണ്ടായി.

Read more topics: # അമ്മ
amma gave membership

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES