പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ഗോള്‍ഡ്. എന്നാല്‍ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. വലിയ രീതിയില്‍ ചിത്രത്തിനെതിരെ ട്രോളുകളും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ഗോള്‍ഡ് സിനിമയുടെ ടൈറ്റിലില്‍ തങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്ന, ഇതുവരെ ആരും കണ്ടെത്താതിരുന്ന ഒരു കാര്യം വിശദീകരിച്ച് രം?ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
മഞ്ഞയും നീലയും നിറങ്ങളില്‍ ഇംഗ്ലീഷ് ക്യാപിറ്റല്‍ അക്ഷരങ്ങളിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍. ഇതില്‍ 'ഒ' എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ് ഒളിപ്പിച്ചുവച്ച ബ്രില്യന്‍സ്. ഒയുടെ പുറം വൃത്താകൃതിയിലും അകം ചതുരാകൃതിയിലുമാണ്. എന്നാല്‍ ടൈറ്റിലിലെ ഈ 'ഒ' വലുതാക്കിനോക്കിയാല്‍ ഒരു കാര്യം കാണാം. ഒരു ബ്ലൂടൂത്ത് സ്പീക്കറാണ് ആ അക്ഷരത്തില്‍ ഉള്ളത്.
'ചിത്രത്തിന്റെ കഥ അറിയാവുന്നവരെ സംബന്ധിച്ച് ആ സ്പീക്കറിന് ചുറ്റുമുള്ള മഞ്ഞ നിറം സ്വര്‍ണ്ണത്തെ സൂചിപ്പിക്കുന്നയും ചിത്രത്തിന്റെ കഥയുമായി ഏറെ ബന്ധമുള്ള ഒന്നാണ് ഇത്....' താരം പറഞ്ഞു.
സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായകന്റെ വീടിന് മുന്നില്‍ ഒരു അപരിചിതവാഹനം വന്ന് നില്‍ക്കുന്നുണ്ട്. ഇതില്‍ ഒപ്പമുള്ളവര്‍ ഉപേക്ഷിച്ചുപോയ വാഹനത്തിനുള്ളില്‍ ബ്ലൂടൂത്ത് സ്പീക്കറുകളാണ്. എന്നാല്‍ ഇവയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തുന്ന സ്വര്‍ണ്ണമാണെന്ന് അയാള്‍ തിരിച്ചറിയുന്നിടത്താണ് സിനിമയുടെ ട്വിസ്റ്റ്. ഇതിനെ സൂചിപ്പിക്കുന്നതാണ് ഫോണ്ടിലെ ബ്രില്യന്‍സ്.... ' താരം പറഞ്ഞു.