Latest News

തമാശകളുമായി മോഹന്‍ലാലിന്റെ 'ഹൃദയപൂര്‍വം'; രസകരമായ ടീസര്‍ പുറത്ത്; ഓണം ലാലേട്ടന്‍ തൂക്കിയെന്ന് ആരാധകര്‍ 

Malayalilife
 തമാശകളുമായി മോഹന്‍ലാലിന്റെ 'ഹൃദയപൂര്‍വം'; രസകരമായ ടീസര്‍ പുറത്ത്; ഓണം ലാലേട്ടന്‍ തൂക്കിയെന്ന് ആരാധകര്‍ 

പ്രഖ്യാപനം എത്തിയത് മുതല്‍ ആരാധകര്‍ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഹൃദയപൂര്‍വം'. ഹിറ്റ് കോമ്പോയായ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് നവാ?ഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. 

 കോമഡി എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 1.06 സെക്കന്‍ഡുകള്‍ ദൈര്‍ഖ്യമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു മറുഭാഷാ പ്രേക്ഷകന്റെ ഫഹദ് ഫാസില്‍ റെഫറന്‍സും അതിനോടുള്ള മോഹന്‍ലാലിന്റെ പ്രതികരണവുമൊക്കെ ചിരിയുണ്ടാക്കുന്നുണ്ട്. ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ ആരാധകര്‍ കമ്മന്റുകളുമായി രംഗത്തെത്തി. 'ഓണം തൂക്കി' എന്നായിരുന്നു ഒരാളുടെ കമ്മന്റ്. 'ഹൃദയപൂര്‍വം തന്നെ ജനങ്ങള്‍ സ്വീകരിക്കും ലാലേട്ടാ' എന്നായിരുന്നു മറ്റൊരാളുടെ കമ്മന്റ്. 

ചിത്രം വലിയൊരു വിജയമാകട്ടെ എന്ന് നിരവധി പേര്‍ ആശംസകളും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട് . ഓഗസ്റ്റ് 28നാണ് ചിത്രം തിയറ്ററുകളിലെത്തുക. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. ലാലു അലക്‌സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വത്തിലെ മറ്റുപ്രധാനതാരങ്ങള്‍.അഖില്‍ സത്യന്റേതാണ് കഥ. നവാ?ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. പ്രശസ്ത പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ് പി ചരണ്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന വാര്‍ത്തകളും നേരത്തെ ശ്രദ്ധനേടിയിരുന്നു. 

സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുഞ്ഞിരാമായണം, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ജസ്റ്റിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ഹൃദയപൂര്‍വം. അനു മൂത്തേടത്ത് ക്യാമറ നിര്‍വഹിക്കുന്നത്. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യന്‍, കോസ്റ്റ്യും ഡിസൈന്‍ സമീറാ സനീഷ്, സഹസംവിധാനം ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, ഫോട്ടോ അമല്‍.സി. സദര്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്. 

Hridayapoorvam Official Teaser Mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES