തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് പൃഥ്വിരാജ്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ് ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം. ഇരുവർക്കും അല്ലി എന്ന പേരിൽ ഒരു മകളുണ്ട്. സോഷ്യൽ മീഡിയയിൽ താരങ്ങളാണ് ഇരുവരും.
ഇന്ന് സുപ്രിയ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ. താരത്തിന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് എടുത്ത് നോക്കിയാൽ തന്നെ കാണാൻ കഴിയുന്ന ഒരു ആളാണ് ആ വീട്ടിലെ വളർത്തു നായ സെർറോ. ഡാഷ് ഇനത്തിൽപെട്ട നായയാണ് ഇത്. എപ്പോഴും ആരാധകർക്കുള്ള പരാതിയാണ് മകളുടെ മുഖം കാണിക്കുന്നില്ല എന്നുള്ളത്. ഇന്നും സുപ്രിയ പങ്കുവച്ച ചിത്രത്തിൽ അല്ലിയുടെ മുഖം ഇല്ല. സോറോയുടെ കൂടെ കളിക്കുന്ന അല്ലിമോളെയാണ് ഇന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ക്ലാസ്സിന്റെ ഇടയ്ക്കുള്ള കളികൾ എന്നായിരുന്നു ക്യാപ്ഷൻ. ഇപ്പോൾ കുട്ടികളൊക്കെ അങ്ങനെയാണല്ലോ എന്നാണ് പലരും കമ്മെന്റ് ചെയ്തിരിക്കുന്നത്. പഠിക്കാൻ ഇരിക്കുന്ന ഇടയിൽ നായുടെ കൂടെ കളിക്കുന്ന അലിയെ ആണ് നമ്മൾ ഇന്ന് കണ്ടത്.
ധാരാളം ആരാധകരുള്ള താരപുത്രിയാണ് അലംകൃത എന്ന് പേരുള്ള അല്ലി. എല്ലാ ചിത്രത്തിലും അല്ലിയെ അന്വേഷിച്ചു എത്താറുണ്ട് ആരാധകർ. 2014ലാണ് താരം ജനിച്ചത്.