മലയാളത്തിലെ ഹിറ്റ് ജോഡികളുടെ ലിസ്റ്റില്‍ എക്കാലവും അടയാളപ്പെടുത്തുന്ന പേരാണ് മോനിഷയും വിനീതും. ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി അകാലത്തില്‍ മോനിഷ വിട്ട് പോയപ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് നല്ലൊരു അഭിനേത്രിയെയും നര്‍ത്തകിയെയും വ്യക്തിയെയും ആയിരുന്നു.നഖക്ഷതം തുടങ്ങി അഞ്ചോളം ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച വിനിതുമായി പ്രണയമാണെന്ന വാര്‍ത്തകളും അന്ന് ശക്തമായിരുന്നു. ഇപ്പോളിതാ സംവിധായകന്‍ ആലപ്പി അഷ്റഫ് പങ്കുവച്ച വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
എനിക്ക് മോനിഷയെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ഏകദേശം ഒരു മാസക്കാലം ഞാനും മോനിഷയും ഒരു ഗള്‍ഫ് ഷോയുടെ ഭാഗമായി ഒപ്പം ഉണ്ടായിരുന്നു. മോനിഷയുടെ അവസാന സ്പന്ദനസമയത്തും ഞാന്‍ മോനിഷക്ക് ഒപ്പം തന്നെ ആ ആശുപത്രിയിലും എത്തി. മോനിഷ അവസാനം അഭിനയിച്ച ചെപ്പടി വിദ്യ എന്ന സിനിമയുടെ സമയത്ത് ശ്രീവിദ്യയുമായി ഒരു സീന്‍ മോനിഷക്ക് ബാക്കി ഉണ്ടായിരുന്നു. എന്നാല്‍ അച്ഛന് സുഖമില്ല എന്ന കാരണത്താല്‍ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നു; ആ വിധിയെ തടുക്കാന്‍ ആകില്ലല്ലോ. എനിക്ക് വന്നു ചേരേണ്ടത് ആണെങ്കില്‍ എനിക്ക് തന്നെ വന്നു ചേരും എന്ന് വിശ്വസിച്ച ആളാണ് മോനിഷ അത് മരണകാര്യത്തില്‍ പോലും അങ്ങനെ ആയി
ഗള്‍ഫ്ഷോയില്‍ ഏറ്റവും ആകര്‍ഷണം വിനീതുമായുള്ള മോനിഷയുടെ ഡാന്‍സ് തന്നെ ആയിരുന്നു. അവര്‍ ഒന്നിച്ചുള്ള ഡാന്‍സ് ഉണ്ടായിരുന്നു. രണ്ടാളും കളിക്കൂട്ടുകാരെ പോലെ ആയിരുന്നു ഏതുസമയവും. എപ്പോഴും അവര്‍ ഒരുമിസിച്ചും . ഷോപ്പിങ്ങും തമാശ പറച്ചിലും പൊട്ടിച്ചിരിയും എല്ലാം ഒരുമിച്ച്. അവര്‍ രണ്ടാളും വിവാഹം കഴിച്ചാലും എന്തുകൊണ്ടും അത്രയും യോജിപ്പ് ആകുമായിരുന്നു. മോനിഷ ജീവിച്ചിരുന്നു എങ്കില്‍ ഉറപ്പായും ആ വിവാഹം നടക്കുമായിരുന്നു എന്ന് ഉറപ്പായും വിശ്വസിക്കുന്ന ഒരാള്‍ ആളാണ് ഞാന്‍; അത്രയും നല്ല ജോഡികള്‍ ആയിരുന്നു.
നാട്ടില്‍ തിരിച്ചെത്തി അധികദിവസം എത്തും മുന്‍പേ ഒരു ദിവസം രാവിലെ എനിക്ക് വന്ന ഒരു കോള്‍. (ഫാസില്‍) പാച്ചിക്ക ആണ് കോളില്‍. അങ്ങനെ ഞാന്‍ ഡ്രൈവ് ചെയ്ത് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു കാറില്‍ കയറി. മോനിഷക്ക് അപകടം ഉണ്ടായ കാര്യമാണ് പറയുന്നത്. വിശ്വസിക്കാന്‍ ആയില്ല. ഇരുപത് മിനിറ്റ് കൊണ്ട് ഞങ്ങള്‍ആശുപത്രിയില്‍ എത്തി. എമെര്‍ജെന്‍സി റൂമിലേക്ക് നോക്കുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച എന്ന് പറയുന്നത് മോനിഷ ഇങ്ങനെ കിടക്കുന്നു. തല കാണാം. ചുറ്റിനും കുറെ ഡോക്ടര്‍മാരും നഴ്സുമാരും അടുത്തുനില്‍ക്കുന്നു. ഭയങ്കരമായി അമര്‍ത്തുകയും പിടിക്കുകയും ചെയ്യുന്നു. അതിനിടയില്‍ എന്റെ സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവിടെ നില്‍പ്പുണ്ട്.
പോയെടാ പോയി എന്ന് അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ പകച്ചു പോയി. മോനിഷയുടെ അമ്മ കിടന്നിടത്തേക്ക് ഞാന്‍ ഓടിച്ചെന്നു. മോളുടെ മരണം കണ്ടുചെന്ന ഞാന്‍ ഒരിക്കലും ആ സത്യം ആ അമ്മയോട് പറഞ്ഞില്ല. മോള്‍ക്ക് എങ്ങനെ ഉണ്ടെന്ന് ചോദിച്ച ശേഷം എന്റെ മാല കാണുന്നില്ല. മാല പൊക്കോട്ടെ താലി കിട്ടിയാല്‍ മതി എന്ന് 'അമ്മ പറയുന്നുണ്ട്. ഒടുക്കം അത് കിട്ടി. പിന്നെ മോനിഷയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആണ് പിന്നീട് നടന്നത്, ആ നിമിഷങ്ങള്‍ ഒന്നും ഈ ജന്മം മനസ്സില്‍ നിന്നും മായില്ല. . അതൊക്കെ ഇന്നും ഓര്‍മ്മകളില്‍ നിന്നും മായാതെ നിലനില്‍ക്കുന്നു- ആലപ്പി അഷ്റഫ് പറയുന്നു.