സിനിമയിലൂടെ അല്ലാതെയും ചിരിപ്പിക്കാന്‍ അറിയാവുന്ന നടന് ആണ് അജു വര്‍ഗീസ്. സിനിമയില്‍ മാത്രമല്ല തനിക്ക് അല്ലാതെയും ആളുകളെ ചിരിപ്പിക്കാന്‍ അറിയാമെന്ന് നേരത്തെ തെളിയിച്ച നടനാണ് അജു വര്‍ഗീസ്. ഇപ്പോഴിതാ മിഖായേല്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ട്രോള്‍ ഉള്‍പ്പെടുത്തിയാണ് അജുവിന്റെ ട്രോളിനെ വെല്ലുന്ന ഫെയ്സ്ബുക്ക് പോസ്റ്റ്. തുടക്കം മുതല്‍ തന്നെ സിനിമയില്‍ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുന്ന നടന് ആണ് അജു.
മിഖായേല്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ഗംഭീര ലുക്കിനെ ട്രോളുന്ന പോസ്റ്റാണ് അജു പങ്കു വെച്ചത്. മാര്‍ക്കോ ജൂനിയറായി അജു മതിയെന്ന് നിവിന്‍ സംവിധായകനോട് പറയുന്ന രീതിയിലാണ് ട്രോള്‍. ആ ട്രോളിനൊപ്പം 'അതെങ്ങനെയാ..പറഞ്ഞാല്‍ കേള്‍ക്കില്ല.കൊച്ചുണ്ണി തൊട്ട് ഞാന്‍ പറയുന്നതാ....കേള്ക്കില്ലന്നേ....' എന്നു കൂടി എഴുതിച്ചേര്‍ത്ത് അജു പോസ്റ്റ് ചെയ്തപ്പോള്‍ ആരാധകരും അല്ലാത്തവരും പൊട്ടിച്ചിരിച്ചു.
നിവിന്‍ പോളി സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് അജു വര്‍ഗീസ്. എന്നാല്‍ നിവിന്റെ കഴിഞ്ഞ കുറച്ചു സിനിമകളില്‍ അജു ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ ആരാധകരാണ് രസകരമായ ട്രോളുകള്‍ ആദ്യം മെനഞ്ഞത്. പിന്നാലെ ഇത് അജുവും ഏറ്റെടുക്കുകയായിരുന്നു.