അജിത്തിനൊപ്പമുള്ള ജീവിതയാത്ര 23 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം ശാലിനി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മനോഹരമായ ഒരു ഫോട്ടോ പങ്കുവച്ചാണ് ശാലിനി സന്തോഷം കുറിച്ചത്. കൈയില്‍ കേക്കുമായി ഇരുവരും കെട്ടിപ്പിടിച്ചുള്ള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് ഇത്.
തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് ശാലിനിയും അജിത് കുമാറും.
കൈയില്‍ ഒരു കഷ്ണം കേക്കുമായി നില്ക്കുന്ന അജിത്തിനെ ശാലിനി മുറുകെ പിടിക്കുമ്പോള്‍ '23 വര്‍ഷങ്ങള്‍' എന്നാണ് കുറിച്ചിരിക്കുന്നത്. കറുത്ത ഷര്‍ട്ടില്‍ കട്ടിയുള്ള നരച്ചതാടി ലുക്കില്‍ അജിത്തും തിളക്കമുള്ള ക്രീംകളര്‍ ഡ്രസില്‍ ശാലിനിയും അതിമനോഹരമായി കാണപ്പെടുന്നു.
പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനുതാഴെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് എത്തിയത്. 2000 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.