റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ഗുജറാത്തിലെ ജാംനഗറില്‍ കഴിഞ്ഞ ദിവസമാണ് തിരശ്ശീല വീണത്. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നു വരെ നീണ്ടുനിന്ന ആഘോഷങ്ങളില്‍ സെലിബ്രിറ്റികളുടെ നീണ്ടനിരതന്നെ പങ്കെടുത്തിരുന്നു
ഇവര്‍ക്ക് പ്രത്യേകം താമസസൗകര്യങ്ങളും അംബാനി കുടുംബം ഒരുക്കിയിരുന്നു. അത്യാഢംബര ആഘോഷത്തിന്1000 കോടിയിലേറെ രൂപയാണ് ചെലവെന്ന് റിപ്പോര്‍ട്ടുണ്ട്.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഭാര്യ ലത രജനികാന്തും മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുകേഷ് അംബാനി പ്രത്യേകമായി അയച്ച പ്രൈവറ്റ് ജെറ്റിലാണ് മൂവരും ജാംനഗറിലെത്തിയത്.
അംബാനിയുടെ ആതിഥ്യമര്യാദയെ പ്രശംസിക്കുകയും ഇതിന്റെ ചിത്രങ്ങള്‍ ഐശ്വര്യ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മൂവരും പ്രൈവറ്റ് ജെറ്റിന് ഉള്ളില്‍ ഇരിക്കുന്നതും ആഢംബര വസതിയില്‍ ഇരിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആതിഥേയരായ നിത അംബാനിക്കും മുകേഷ് അംബാനിക്കും നന്ദി. അംബാനി കുടുംബം ഒരുക്കിയ മനോഹരമായ വസതിയില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം അവധി അഘോഷിക്കാന്‍ പറ്റി.'- ഐശ്വര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.