Latest News

ഞാന്‍ ആരെയും പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; വേദനിപ്പിക്കാനും വേണ്ടി പറഞ്ഞതല്ല; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഐശ്വര്യ

Malayalilife
ഞാന്‍ ആരെയും പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; വേദനിപ്പിക്കാനും വേണ്ടി പറഞ്ഞതല്ല; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഐശ്വര്യ

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഐശ്വര്യ രാജേഷ് പ്രധാനവേഷത്തില്‍ എത്തിയ കനാ. ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരിയില്‍ നിന്ന് ലോകം അറിയുന്ന ക്രിക്കറ്റ് താരത്തിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് കനായുടെ പ്രമേയം. നവാഗതനായ അരുണ്‍ കാമരാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മിച്ചത് നടന്‍ ശിവകാര്‍ത്തികേയനാണ്. സത്യരാജ് , ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

കനായുടെ വിജയാഘോഷത്തിനിടെ ഐശ്വര്യ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചില സിനിമകള്‍ വിജയമല്ലെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ വ്യാജ വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഈ പ്രവണതയെ പരിഹസിക്കുന്നതായിരുന്നു ഐശ്വര്യയുടെ പരാമര്‍ശം. തമാശരൂപേണയാണ് താരം സംസാരിച്ചതെങ്കിലും ചില സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് കടുത്ത നീരസമുണ്ടാക്കി. സംഭവം വിവാദമായപ്പോള്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

കാനയുടെ വിജയാഘോഷ പരിപാടിയില്‍ ഞാന്‍ പറഞ്ഞത് വെറും തമാശയായിരുന്നു. സിനിമകളെയോ അല്ലെങ്കില്‍ വ്യക്തികളെയോ ഞാന്‍ അതിലൂടെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആരെയും വേദനിപ്പിക്കാന്‍  പറഞ്ഞതല്ല. നമ്മുടെ ഇന്‍ഡസ്ട്രിയിലെ എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരു സിനിമ വിജയമാക്കുന്നതിന് പിന്നിലെ ബുദ്ധിമുട്ട് എത്രത്തോളം വലുതാണെന്ന് എനിക്കറിയാം. എന്റെ പരാമര്‍ശം നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്- ഐശ്വര്യ ട്വീറ്റ് ചെയ്തു.

aishwarya-rajeshsay-sorry-for-statement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES