മോഹന്‍ലാല്‍ നായകനായി എത്തിയ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തില്‍ നായികയായി എത്തി മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം മള്‍ട്ടി മമ്മി എന്ന യൂട്യൂബ് ചാനലിലൂടെ ഐശ്വര്യ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. നടി തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകള്‍തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തല്‍ നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം ഇത് അവസാനിപ്പിച്ചിരുന്നു.താരം തന്നെയാണ് സോപ്പ് നിര്‍മാണം അവസാനിപ്പിച്ച വിവരവും പറഞ്ഞത്. സോപ്പ് ഉണ്ടാക്കി വില്‍ക്കുന്നതില്‍ തനിക്ക് സന്തോഷമാണ് ഉള്ളതെന്നൊക്കെ ഐശ്വര്യ പറഞ്ഞിരുന്നു. ഇപ്പോള്‍ സോപ്പ് നിര്‍മാണം നിര്‍ത്തിയതിനെക്കുറിച്ചും താരം തന്നെയാണ് പറയുന്നത്.
ബിസിനസ്സ് പൂര്‍ണമായും തകര്‍ന്നെന്നാണ് ഐശ്വര്യ പറയുന്നത്. ഇനി ആ ബിസിനസ്സുമായി മുന്നോട്ട് പോകുന്നില്ലെന്നും താരം പറയുന്നു. കഴിഞ്ഞ ഡിസംബര്‍ മാസത്തോടെ ബിസിനസ് അവസാനിപ്പിച്ചെന്നാണ് ഐശ്വര്യ പറയുന്നത്. സോപ്പ് ബിസിനസ്സിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
കള്ളം പറയേണ്ട കാര്യം എനിക്കില്ല. സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സില്‍ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ല. തീര്‍ച്ചയായും വലിയൊരു ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ ബിസിനസ്സ് അല്ല. എന്നിരുന്നാലും ഇറക്കുന്ന കാശങ്കെലും തിരിച്ച് കിട്ടണമല്ലോ. എങ്കില്‍ മാത്രമെ ആ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ. അത് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ് വ്യാപാരം നിര്‍ത്തിയത്.
മാത്രമല്ല, അഞ്ച് കിലോ ഭാരമൊന്നും തൂക്കിപ്പിടിക്കാനും ബക്കറ്റുമായി തൂങ്ങിനടക്കാനും ഒന്നും എന്റെ ആരോ?ഗ്യം കൊണ്ട് സാധിക്കുന്നില്ല. ഇപ്പോഴുണ്ടാക്കിയ സമ്പാദ്യം എല്ലാം ഇത് പോലെ ബിസിനസ്സില്‍ ഇട്ട് നശിപ്പിക്കാന്‍ ആ?ഗ്രഹിക്കുന്നില്ല. ഉള്ളത് എന്തെങ്കിലും നാളേയ്ക്ക് സേവ് ചെയ്ത് വെയ്ക്കണമല്ലോ. അതുകൊണ്ട് എന്റെ ആരോ?ഗ്യത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും അഞ്ചിന്റെ കാശ് ചെലവാക്കാന്‍ ഞാന്‍ ആ?ഗ്രഹിക്കുന്നില്ല എന്നാണ് ഐശ്വര്യ പറഞ്ഞത്.
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം. അതിനുശേഷം മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. സിനിമക്ക് പുറമേ സീരിയലിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ഐശ്വര്യയുടെ വ്യക്തിജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. 1994 ല്‍ തന്‍വീര്‍ എന്ന യുവാവുമായി ഐശ്വര്യ അടുപ്പത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹത്തിനു വേണ്ടി ഐശ്വര്യ മതം മാറുകയും ചെയ്തു. എന്നാല്‍, തന്‍വീറുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. 1996 ല്‍ തന്‍വീറും ഐശ്വര്യയും വേര്‍പിരിഞ്ഞു. ഡിവോഴ്‌സ് ഐശ്വര്യയെ മാനസികമായി തളര്‍ത്തി. വിവാഹബന്ധം തകര്‍ന്നതോടെ ഐശ്വര്യ ലഹരിയ്ക്ക് അടിമപ്പെട്ടു. പിന്നീട് റിഹാബിലിറ്റേഷനിലൂടെയാണ് ഐശ്വര്യ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. നടി തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.