മലയാളി പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതരായ കുടുംബമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെത്. കുടുംബത്തില്‍ കൃഷ്ണകുമാര്‍ ഒഴികെ എല്ലാവരും സ്വന്തം യുട്യൂബ് ചാനല്‍ വഴി തങ്ങളുടെ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്.മൂത്ത മകള്‍ അഭിനയത്തിലൂടെ മാത്രമല്ല മ്യൂസിക്ക് ആല്‍ബം സംവിധാനം ചെയ്ത് സംവിധാനത്തിലും താരം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അഹാന. എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും യാത്രകളും ഫോട്ടോഷൂട്ടുകളും അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ കുട്ടിക്കാലത്തെ മനോഹരമായൊരു ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് അഹാന. ഒരു ഫാമിലി ഫ്രണ്ട് അയച്ച് തന്ന ഫോട്ടോയാണ്. 2005 ഏപ്രില്‍ മാസത്തില്‍ എടുത്ത ഫോട്ടോയാണ്. അന്ന് അമ്മയുടെ വയറ്റിലാണ് ഹന്‍സു. നാല് മാസമാണെന്ന് തോന്നുന്നു. ഈ ദിവസത്തെക്കുറിച്ച് എനിക്കങ്ങനെ ഓര്‍മ്മയില്ല. പക്ഷേ, പുറത്ത് ഫംഗക്ഷന് പോവാനും രുചികരമായ ഭക്ഷണം കഴിക്കാനും ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഗര്‍ഭിണിയായിരുന്നതിനാല്‍ അമ്മ ഈ ഭക്ഷണമൊന്നും അത്ര ആസ്വദിക്കാന്‍ സാധ്യതയില്ല.
ആ സമയത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നതില്‍ നല്ല ഡ്രസും ചെരിപ്പുമാണ് ഇട്ടിട്ടുള്ളത്. മിക്കതും ചെന്നൈയില്‍ നിന്നും വാങ്ങിക്കുന്നതാണ്. അന്ന് ഞങ്ങള്‍ക്ക് എല്ലാം ലിമിറ്റഡായിരുന്നു. മൂന്നോ നാലോ ജോഡി നല്ല ഡ്രസും ചെരിപ്പുകളും ഉണ്ടാവും. പോവുന്നിടത്തെല്ലാം അത് തന്നെ ഇട്ടിട്ട് പോവും. വീണ്ടും ഇടുന്നതിലൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്ത് വാര്‍ഡ്രോബില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. അതുപോലെ എവിടെയെങ്കിലും പോവുമ്പോള്‍ ഏത് ഇടണമെന്ന കണ്‍ഫ്യൂഷനും വരാറുണ്ട്. ഏറ്റവും മികച്ചത് തന്നെ ധരിക്കാനായി ശ്രദ്ധിക്കും.
അതുപോലെ അന്ന് അമ്മ എങ്ങനെയാണോ മുടി കെട്ടിത്തരുന്നത് അത് വെച്ച് അങ്ങ് പോവും. മനോഹരമായൊരു കാലഘട്ടത്തിലെ മധുരമുള്ള ഓര്‍മ്മകളാണ് ഇതൊക്കെ. ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ഞങ്ങളാരും അറിഞ്ഞിരുന്നില്ല. എല്ലാവരും ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു. അക്കാലത്ത് അമ്മയുടെ ഫോണിലുണ്ടായിരുന്ന റിംഗ് ടോണാണ് ഈ പാട്ട്. ഞങ്ങള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായിരുന്നു ഈ പാട്ട് എന്നുമായിരുന്നു അഹാന കുറിച്ചത്.
നിരവധി പേരാണ് അഹാനയുടെ പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ച് എത്തിയിട്ടുള്ളത്. എത്ര മനോഹരമായാണ് അഹാന കുട്ടിക്കാലത്തെ വരച്ച് കാട്ടിയതെന്നായിരുന്നു ആരാധകരും പറഞ്ഞത്.