ദിയയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഒരു ഉത്സവ മേളം തന്നെയായിരുന്നു കൃഷ്ണകുമാറിന്റെ വീട്ടില്‍. അപ്പൂപ്പനും അമ്മൂമ്മയുമായി കൃഷ്ണകുമാറും സിന്ധുവും മാറിയപ്പോള്‍ ആ നിമിഷം ഏറ്റവും സന്തോഷകരമായി തന്നെ ആസ്വദിക്കുകയാണ് അവരും. കാത്തിരിപ്പിനൊടുവില്‍ ഇന്നലെ വൈകിട്ട് ദിയ കുഞ്ഞുമായി വീട്ടിലേക്ക് എത്തിയപ്പോള്‍ ആരതിയുഴിഞ്ഞാണ് സിന്ധുവും അച്ഛനമ്മമാരും അപ്പച്ചിയുമെല്ലാം ചേര്‍ന്ന് സ്വീകരിച്ചത്. ദൃഷ്ടിദോഷങ്ങളെല്ലാം മാറാനുള്ള കാര്യങ്ങളെല്ലാം ചെയ്ത് തൂത്തുതുടച്ച് വൃത്തിയാക്കിയിട്ട വീട്ടിലേക്കാണ് മകളേയും പേരക്കുട്ടിയേയും എത്തിച്ചത്. കുഞ്ഞു കുട്ടിയായതിനാലും പനിയും ജലദോഷവും അടക്കമുള്ള കാര്യങ്ങളൊന്നും തന്നെ കുഞ്ഞിന് ഉണ്ടാവരുത് എന്ന് നിര്‍ബന്ധമുള്ളതിനാലും എല്ലായിടവും വൃത്തിയാക്കി ഇട്ടിരുന്നു സിന്ധു. ദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അതിനുള്ള കാര്യങ്ങളായിരുന്നു വീട്ടില്‍ ചെയ്തിരുന്നത്. ഓമിക്കുട്ടന്റെ ഓരോ കാര്യങ്ങളും അറിയാന്‍ എല്ലാവര്‍ക്കും വലിയ ആഗ്രഹമാണ്. ഇപ്പോഴിതാ അഹാന തന്റെ ഇന്‍സ്റ്റായില്‍ ഇട്ട് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കുഞ്ഞിക്കാലുകള്‍ പിണച്ച് വച്ച് ഉറങ്ങുന്ന ഓമിക്കുട്ടന്റെ കാലുകളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ആ മനോഹര കാഴ്ച കണ്ട് അഹാനയുടെയാകെ ഹൃദയം നിറഞ്ഞു. വാരിയെടുത്തു ചെറു നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവള്‍ ഉമ്മവെച്ചു സ്നേഹത്തിന്റെ ആഴം അളക്കാനാവില്ലാത്ത ഒരു നിമിഷം. കുഞ്ഞു ഓമിക്കുട്ടന്റെ കൈകാല്‍ ഇളക്കുന്നത്, ചെറുചെറു ശബ്ദങ്ങളോടെ പാല്‍ കുടിക്കുന്നത്, അങ്ങിനെ ഓരോ ചലനവും ആകസ്മികമായി കൗതുകം നിറഞ്ഞതായാണ് അഹാന നോക്കി നില്‍ക്കുന്നത്. ഓരോ ചെറിയ ചലനത്തിനും അവള്‍ ആവേശത്തോടെ പ്രതികരിക്കുന്നു. ഒരു ചെറിയ ചിരി മുഴുവന്‍ ഹൃദയം നിറയ്ക്കുന്നു, ഒരു ചെറു കരച്ചില്‍ പോലും അവളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. കുഞ്ഞിനെ കൊഞ്ചിക്കാനും, കളിക്കാനും, കെട്ടിപ്പിടിക്കാനും അഹാനയ്ക്ക് മതിവരുന്നില്ല. ഓരോ നിമിഷവും അവളത് ആസ്വദിക്കുന്നു. അങ്ങിനെ ചെറുകുഞ്ഞിന്റെ കളിയും ചെറുചിരിയും, ചിലപ്പോള്‍ ചെറുചെറു കരച്ചിലും ചേര്‍ന്ന് വീടിനകത്ത് പുതുമയും നിറയുകയാണ്. ഓമിക്കുട്ടന്‍ വന്നതിന് ശേഷം ആ വീടാകെ ഉത്സാഹത്തോടെയും സന്തോഷത്തോടെയും നിറഞ്ഞ ഒരു ചെറിയ ലോകമായിത്തീര്‍ന്നിരിക്കുകയാണ്.
ഓസിയെ പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോള്‍ തന്നെ നിരവധി പേരാണ് സ്വീകരിക്കുവാന്‍ എത്തിയിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമായി ഇപ്പോഴും നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കെ അതിഥികള്‍ മുഴുവന്‍ സമ്മാനങ്ങളുമായാണ് എത്തുന്നത്. പൂക്കളും ഡ്രൈ ഫ്രൂട്സും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അടക്കം ഓസിയുടേയും ഓമിക്കുട്ടന്റെയും സാധനങ്ങള്‍ കൊണ്ട് വീട് നിറഞ്ഞു കഴിഞ്ഞു. വീട്ടിലെ താഴത്തെ മുറിയാണ് ദിയയ്ക്കായി ഒരുക്കിയത്. മുറിയിലെ മൂന്ന് അലമാരകള്‍ ഓമിക്കുട്ടന്റെ സാധനങ്ങള്‍ വയ്ക്കുവാനായി മാത്രം ഒഴിച്ചു വച്ചിരുന്നു. ഹന്‍സികയെ സിന്ധു കൃഷ്ണ പ്രസവിച്ചപ്പോഴും ഈ മുറിയിലായിരുന്നു കിടന്നിരുന്നത്. ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ക്കിപ്പുറം ഓസിയും ആ മുറിയില്‍ പ്രസവിച്ചു കിടക്കുമ്പോള്‍ സിന്ധുവിന് സന്തോഷം ഇരട്ടിയാണ്.
അതേസമയം, ഇപ്പോഴും കുടുംബവുമായി അടുത്തു നില്‍ക്കുന്ന നിരവധി പേരാണ് ഓസിയേയും കുഞ്ഞിനേയും കാണുവാന്‍ വീട്ടിലേക്ക് എത്തുന്നത്. എല്ലാവരോടും വിശേഷങ്ങള്‍ പറഞ്ഞും ചിരിച്ചും സമയം പോകുന്നതേ അറിയുന്നില്ലായെന്നതാണ് സത്യം. സിന്ധുവിനാണ് പേരക്കുട്ടിയെ കുറിച്ച് ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ പറയാനുള്ളത്. ആകെ രണ്ടേരണ്ടു കാര്യങ്ങള്‍ക്കു മാത്രമാണ് ഓമി കരയുന്നത്. ഒന്ന് വിശക്കുമ്പോള്‍ പാലു കുടിക്കാനും രണ്ട് മൂത്രമൊഴിച്ചാല്‍ അപ്പോള്‍ തന്നെ പാംപേഴ്സ് മാറ്റി കൊടുക്കണം. അല്ലാത്തപക്ഷം, കരച്ചിലോടു കരച്ചില്‍ ആയിരിക്കും. തന്നെ പോലെ വൃത്തിയുള്ള കുട്ടിയാണ് എന്നതാണ് സിന്ധു അതിനെ തമാശയായി പറഞ്ഞത്. മാത്രമല്ല, ഓസിയുടേ അതേ ബ്ലഡ് ഗ്രൂപ്പ് കൂടിയാണ് കുഞ്ഞിന്റേത് എന്ന സന്തോഷവും സിന്ധു അറിയിച്ചിരുന്നു.
ദിയയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഒരു ഉത്സവ മേളം തന്നെയാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍. അപ്പൂപ്പനും അമ്മൂമ്മയുമായി കൃഷ്ണകുമാറും സിന്ധുവും മാറിയപ്പോള്‍ ആ നിമിഷം ഏറ്റവും സന്തോഷകരമായി തന്നെ ആസ്വദിക്കുകയാണ് അവരും. കാത്തിരിപ്പിനൊടുവില്‍ ഇന്നലെ വൈകിട്ട് ദിയ കുഞ്ഞുമായി വീട്ടിലേക്ക് എത്തിയപ്പോള്‍ ആരതിയുഴിഞ്ഞാണ് സിന്ധുവും അച്ഛനമ്മമാരും അപ്പച്ചിയുമെല്ലാം ചേര്‍ന്ന് സ്വീകരിച്ചത്. ദൃഷ്ടിദോഷങ്ങളെല്ലാം മാറാനുള്ള കാര്യങ്ങളെല്ലാം ചെയ്ത് തൂത്തുതുടച്ച് വൃത്തിയാക്കിയിട്ട വീട്ടിലേക്കാണ് മകളേയും പേരക്കുട്ടിയേയും എത്തിച്ചത്. കുഞ്ഞു കുട്ടിയായതിനാലും പനിയും ജലദോഷവും അടക്കമുള്ള കാര്യങ്ങളൊന്നും തന്നെ കുഞ്ഞിന് ഉണ്ടാവരുത് എന്ന് നിര്‍ബന്ധമുള്ളതിനാലും എല്ലായിടവും വൃത്തിയാക്കി ഇട്ടിരുന്നു സിന്ധു. ദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അതിനുള്ള കാര്യങ്ങളായിരുന്നു വീട്ടില്‍ ചെയ്തിരുന്നത്.