Latest News

അഡാര്‍ ലൗവിലെ പുതിയ ഗാനം പുറത്തിറങ്ങി!!; ഫ്രീക്ക് പെണ്ണെ പാട്ടില്‍ ഫ്രീക്കായി പ്രിയാ വാര്യര്‍

Malayalilife
അഡാര്‍ ലൗവിലെ പുതിയ ഗാനം പുറത്തിറങ്ങി!!; ഫ്രീക്ക് പെണ്ണെ പാട്ടില്‍ ഫ്രീക്കായി പ്രിയാ വാര്യര്‍

80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.സത്യ ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. സത്യജിത്, നീതു നടുവത്തേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലവിന്റെ നിര്‍മ്മാണം. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

adar love new song freak penne viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES