Latest News

ബലം പ്രയോഗിച്ച് സമ്മതമില്ലാതെ ഉപദ്രവിക്കുന്നതാണ് മീടുവിലൂടെ വെളിപ്പെടുത്തുന്നത്;ശ്രുതിയെപ്പോലെയുള്ളവര്‍ മീടൂ ക്യാംപയിന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ; തമിഴ് താരം അര്‍ജ്ജുനെതിരെ വന്ന മീടൂ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകള്‍ ഐശ്വര്യ

Malayalilife
ബലം പ്രയോഗിച്ച് സമ്മതമില്ലാതെ ഉപദ്രവിക്കുന്നതാണ് മീടുവിലൂടെ വെളിപ്പെടുത്തുന്നത്;ശ്രുതിയെപ്പോലെയുള്ളവര്‍ മീടൂ ക്യാംപയിന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ; തമിഴ് താരം അര്‍ജ്ജുനെതിരെ വന്ന മീടൂ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകള്‍ ഐശ്വര്യ

മീടു ആരോപണങ്ങളില്‍ വിറച്ചരിക്കുകയാണ് രാജ്യത്തെ സിനിമാ മേഖലയും രാഷ്ട്രീയ രംഗവും. തുറന്ന് പറച്ചിലുകള്‍ എപ്പോഴും വിവാദം ഉണ്ടാക്കുന്നു.നടന്മാര്‍ക്കുമെതിരെ തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണം സംബന്ധിച്ച തുറന്ന് പറച്ചിലുകള്‍ തുടര്‍ച്ചയായി നടത്തുകയാണ് ഒരു വിഭാഗം സ്ത്രീകള്‍.സമൂഹ മാധ്യമത്തിലുള്‍പ്പടെ ദിനംപ്രതി വരുന്ന തുറന്ന് പറച്ചിലുകള്‍ വിവാദച്ചൂട് വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് തമിഴ് താരം അര്‍ജ്ജുനെതിരെ മീടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരന്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ശ്രുതിയ്ക്കെതിരെ ആഞ്ഞടിച്ച് അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ ക്യാംപെയ്ന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. തമിഴ്-കന്നഡ നടി ശ്രുതി ഹരിഹരന്‍ ആണ് അര്‍ജുനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നത്.

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്-ഐശ്വര്യ പറഞ്ഞു.'ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കില്‍ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. ശ്രുതിയെപ്പോലുള്ളവര്‍ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോള്‍ പോപ്പുലാരിറ്റിക്ക് വേണ്ടിയാകും. അവരുടേ പേരുകള്‍ എല്ലാ ചാനലിലുകളിലൂടെയും മിന്നിമറഞ്ഞു. എനിക്ക് ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ശ്രുതിയുടെ തീരുമാനങ്ങളില്‍ സങ്കടമുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാമായിരുന്നു.'-ഐശ്വര്യ പറഞ്ഞു.

അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. റിഹേഴ്‌സലിന്റെ സമയത്ത് മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഈ രംഗത്തെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞിരുന്നതായും ഐശ്വര്യ പറയുന്നു.

അച്ഛന്‍ മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ അച്ഛന് താല്‍പര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ സംവിധായകന്‍ തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ അഭിപ്രായം സംവിധായകന്‍ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്-ഐശ്വര്യ വ്യക്തമാക്കി.

actror-arjuns-daughter-lashes-sruthi-hariharan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES