Latest News

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്; അവരുടെ ബാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്; ഒരു സംവിധായകന്‍ മോശമായി പെരുമാറി; സഹികെട്ട് ചെരിപ്പൂരി അടിക്കാന്‍ ചെന്നു; നടി ഉഷ ഹസീന അനുഭവം പങ്ക് വക്കുമ്പോള്‍

Malayalilife
topbanner
 മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്; അവരുടെ ബാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്;  ഒരു സംവിധായകന്‍ മോശമായി പെരുമാറി; സഹികെട്ട് ചെരിപ്പൂരി അടിക്കാന്‍ ചെന്നു;  നടി ഉഷ ഹസീന അനുഭവം പങ്ക് വക്കുമ്പോള്‍

ലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകള്‍ മോശമായി പെരുമാറുന്നവരാണെന്നും വെളിപ്പെടുത്തി സിനിമ സീരിയല്‍ നടി ഉഷ ഹസീന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ദുരനുഭവമുണ്ടായ കുട്ടികള്‍തന്നെയാണല്ലോ മൊഴി കൊടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതില്‍ പല കാര്യങ്ങളും നമ്മള്‍ നേരത്തേ അറിഞ്ഞതാണ്. ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നുള്ളതാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇതുപോലുള്ള ദുരനുഭവങ്ങള്‍ നേരിട്ടവര്‍ നേരത്തേ അതേക്കുറിച്ച് പങ്കുവെച്ചിരുന്നുവെന്നും ഉഷ പറഞ്ഞു.

ഇത്തരം അനുഭവം നേരിട്ട ആളുകള്‍ അക്കാര്യം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരും ഇങ്ങനെയുള്ളവരല്ല, ചില ആള്‍ക്കാര്‍. സിനിമ മേഖല മൊത്തം ഇത്തരത്തിലുള്ള ആള്‍ക്കാരാണെന്ന് പറയാന്‍ സാധിക്കില്ല. ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെടണം. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ചില സംഘടനകളിലൊക്കെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെയുണ്ട്. അത്തരക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ അവര്‍ പിന്നെയും ഇത് തന്നെയല്ലേ തുടരുക അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അവരെ മാറ്റിനിര്‍ത്തണമെന്നുമാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പെണ്‍കുട്ടികള്‍ പരാതി കൊടുക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ തുടരും.

ഒരു സംവിധായകന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയതിനെ തുടര്‍ന്നുണ്ടായ ദുരനുഭവവും ഉഷ പങ്കുവെച്ചു. ആ സംവിധായകന്‍ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്റെ സെറ്റില്‍ അഭിനയിക്കാന്‍ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും. പിന്നീട് പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടും. ഞാന്‍ എന്റെ അച്ഛനൊപ്പമാണ് പോയത്. ഞാനന്ന് തന്നെ പ്രതികരിക്കുകയാണ് ചെയ്തത്. പിന്നെ സെറ്റില്‍ വരുമ്പോള്‍ നമ്മളോട് വളരെ മോശമായി പെരുമാറും. നമ്മളെ ഇന്‍സള്‍ട്ട് ചെയ്യും. നന്നായിട്ട് അഭിനയിച്ചാലും മോശമാണെന്ന് പറയും. ഒരിക്കല്‍ അടിക്കാനായി ഞാന്‍ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാര്‍ത്തയായിരുന്നു.

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരില്‍ അവരുടെ ഒരു ബാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോള്‍ അറിയില്ല, അവര്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടാണ്, കുറേപേര്‍ ചേര്‍ന്നാണ് ഇത് ചെയ്യുന്നതെന്ന് അന്നറിയില്ല. ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കും കുറേക്കാലം സിനിമയൊന്നും ഇല്ലാതെ ഇരുന്നത്. പല കാര്യങ്ങളും നമ്മള്‍ പ്രതികരിച്ചതിന്റെ പേരില്‍ ചിലര്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് അന്ന് അറിയില്ലായിരുന്നു.' ഉഷ പറഞ്ഞു.

നടന്മാരൊന്നും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ഞാന്‍ പ്രതികരിക്കുന്ന ആളായതുകൊണ്ടാവാം. പക്ഷേ എന്റെ സഹപ്രവര്‍ത്തകര്‍ ഒരുപാട് പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, മോശമായി അവരോട് പെരുമാറിയിട്ടുണ്ടെന്ന്. ഹോട്ടലില്‍ വന്ന് താമസിച്ചതിന് ശേഷം ഇത്തരം ആവശ്യങ്ങള്‍ നടത്തിക്കൊടുത്തില്ലെങ്കില്‍ പിറ്റേ ദിവസം പറഞ്ഞുവിട്ടതായി എന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.

സാധാരണഗതിയില്‍ ഇത് രണ്ട് ദിവസം കഴിഞ്ഞാല്‍ മുങ്ങിപ്പോകുകയാണ് പതിവ്. ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ദയവായി ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മാതൃകയായിരിക്കണം. ഇനിയുള്ള തലമുറയെങ്കിലും നല്ല രീതിയില്‍ പോണം. ഇതൊരു തൊഴിലിടമല്ലേ. നമുക്ക് സുരക്ഷ വേണം. തൊഴിലിടം വേണം. വേറെ വരുമാന മാര്‍ഗങ്ങളില്ലാത്ത, ഇതുകൊണ്ട് മാത്രം ജീവിക്കുന്ന ആള്‍ക്കാരുണ്ട്. അല്ലാതെ ഇതൊരു പാഷനായി എടുക്കുന്നവരുമുണ്ട്. അവര്‍ക്കവിടെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ ദയവായി ചെയ്യണം. വെറുതെ വിടരുത്.'- ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read more topics: # ഉഷ ഹസീന
actress usha haseena about badexperiance

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES