Latest News

ശ്രീദേവിയുടെ 'മോം' മാര്‍ച്ച്‌ 22ന് ചൈനയില്‍ പ്രദര്‍ശനത്തിനെത്തും

Malayalilife
ശ്രീദേവിയുടെ 'മോം' മാര്‍ച്ച്‌ 22ന് ചൈനയില്‍ പ്രദര്‍ശനത്തിനെത്തും

ബോളീവുഡ് സ്വപ്നനായികയായിരുന്ന ശ്രീദേവിയുടെ അവസാന ചിത്രം 'മോം' ചൈനയില്‍ റിലീസിന് ഒരുങ്ങുന്നു.അമ്മയുടേയും കൗമാരക്കാരിയായ മകളുടേയും കഥ പറയുന്ന ചിത്രം ഒരു സസ്‌പെന്‍സ്‌ ത്രില്ലറാണ്. തന്റെ മകളെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യുന്ന ശക്തമായ ഒരു അമ്മയുടെ കഥാപാത്രമാണ് ശ്രീദേവി 'മോം' മില്‍ ചെയ്തിരിക്കുന്നത്. ചിത്രം മാര്‍ച്ച്‌ 22ന് ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണീ കപൂര്‍ ആണ് പറഞ്ഞു.

രവി ഉദ്യാവാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവിയ്ക്ക് പുറമേ സാജന്‍ അലി, അദ്‌നാന്‍,സിദ്ദിക്വി,നവാസുദ്ദീന്‍ സിദ്ദിക്വി,അക്ഷയ് ഖന്ന എന്നിവരും അഭിനയിച്ചിട്ടുണ്ട്. എ ആര്‍ റഹാമാന്റേതാണ് സംഗീതം.

'മോം' മിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഉര്‍വ്വശി അവാര്‍ഡും ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നു. മരണാനന്തരം ഉര്‍വശി അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ ആദ്യ നടി എന്ന വിശേഷണവും ശ്രീദേവി 'മോം'മിലൂടെ സ്വന്തമാക്കി.

actress-sridevi-mom-release-at-china-on-march

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES