മഞ്ഞ് പുതച്ച് നില്ക്കുന്ന കാശ്മീരിലെ മലകള്‍ക്ക് ഇടയില്‍ ഗോള്‍ഡന്‍ നിറത്തില്‍ ഉള്ള ബിക്കിനി അണിഞ്ഞ് ബോളിവുഡ് ടെലിവിഷന്‍ താരം ശ്രീജിതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. മഞ്ഞ് പൊഴിയുന്ന കാശ്മീരി മലമുകള്‍ക്കിടയില്‍ ഹോട്ടായി നില്ക്കുന്ന നടിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മുമ്പ് കര്‍ദാഷിയാന്‍ സഹോദരിമാരായ കെണ്ടാല്‍, കോട്ടനി സഹോദരിമാര്‍ തുടങ്ങി വച്ച ട്രെന്‍ഡ് ഏറ്റു പിടിച്ചാണ് നടിയും ചിത്രങ്ങള്‍ പങ്ക് വച്ചത്.
മൈനസ് 10 ഡിഗ്രി ചലഞ്ചുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. കാശ്മീരിലെ ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ നടിയുടെ ബിക്കിനി ഇട്ട് നില്‍ക്കുന്ന ചിത്രമാണ് മൈനസ് 10 ഡിഗ്രി ചലഞ്ചില്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും നടിയുടെ മൈനസ് 10 ഡിഗ്രി ചലഞ്ച് ആരാധകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.കശ്മീരിലെ മഞ്ഞു കൂനകള്‍ക്കു നടുവില്‍ മെറ്റാലിക് ഗോള്‍ഡന്‍ ബിക്കിനിയില്‍ ഉള്ള പോസ് തണുപ്പ് ശരിക്കും എങ്ങനെ ഉണ്ടെന്നു തെളിയിക്കാനുള്ള പരിപാടിയാണ്.
ഗ്ലാമര്‍ വേഷത്തില്‍ നടി ഏറെ ഹോട്ടാണെന്നും ആരാധകരില്‍ ചിലര്‍ പറയുന്നുണ്ട്.കഴിഞ്ഞ മാസം അസ്പനിലെ സ്‌കീ ട്രിപ്പിനിടെയാണ് കര്‍ദാഷിയാന്‍ സഹോദരിമാരായ കെണ്ടാല്‍, കോട്ടനിയും പുതിയ ട്രെന്റ് തുടങ്ങി വച്ചത്.
കര്‍ദാഷിയാന്റെ സ്പെല്ലിങ് തെറ്റിച്ചതിനു ചിലര്‍ ട്രോള്‍ ചെയ്‌തെങ്കിലും, മരവിപ്പിക്കുന്ന തണുപ്പിനെ തോല്‍പ്പിച്ചതിന് ശ്രീജിതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരുണ്ട്.ഏക്താ കപൂറിന്റെ കസോട്ടി സിന്ദഗി കെ എന്ന പരമ്പരയില്‍ ഗാര്‍ഗി തുഷാര്‍ ബജാജ് എന്ന കഥാപാത്രമായിരുന്നു ശ്രീജിത. ശേഷം അന്നു കി ഹോ ഗയെ വഹ് ഭായ് വഹ് എന്ന സീരിയലിലെ പ്രധാന കഥാപാത്രമായി. ഉത്തരാന്‍ എന്ന പരമ്പരയിലൂടെ പ്രസിദ്ധയായി. നസര്‍ എന്ന ടി.വി. പരമ്പരയില്‍ വേഷം ചെയ്യുകയാണ് ശ്രീജിത ഇപ്പോള്‍.