നടനും ബിജെപി എംപിയുമായ രവി കിഷന്‍ തന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് നടി രം?ഗത്ത്. യുവനടി ഷിന്നോവയാണ് താന്‍ രവി കിഷന്റെ മകളാണെന്നും അത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രവി കിഷന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ അപര്‍ണ ഠാക്കൂറിന്റെ മകളാണ് ഷിന്നോവ.
രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ താക്കൂര്‍ എന്ന സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് അപര്‍ണ എത്തിയത്.
ഇതിന് പിന്നാലെയാണ് മകള്‍ ഷിന്നോവയും രംഗത്തെത്തിയത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നടി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ബഹുമാനപ്പെട്ട യോഗിജി, ഞാന്‍ നടനും എംപിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം' ഷിന്നോവ പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് രവി കിഷന്‍ രംഗത്തെത്തിയിത്. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ബലാത്സംഗത്തിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
ഇരുപത് കോടിയാണ് അപര്‍ണ ആവശ്യപ്പെട്ടതെന്നും രവി കിഷന്റെ അഭിഭാഷകര്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഖൊരക്പൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് രവി കിഷന്‍. ഹിന്ദി സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും സ്ഥിരം സാന്നിധ്യാമാണ് രവി കിഷന്‍.