Latest News

എങ്ക വീട്ട് മാപ്പിളൈയിലെ 16 പെണ്‍കുട്ടികളില്‍ കാണാത്ത ആ സ്വഭാവം സയേഷയില്‍ കണ്ടു..! അബര്‍നദിയെ തേച്ച ആര്യക്ക് പറയാനുള്ളത്

Malayalilife
എങ്ക വീട്ട് മാപ്പിളൈയിലെ 16 പെണ്‍കുട്ടികളില്‍ കാണാത്ത ആ സ്വഭാവം സയേഷയില്‍ കണ്ടു..! അബര്‍നദിയെ തേച്ച ആര്യക്ക് പറയാനുള്ളത്


റെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു തെന്നിന്ത്യന്‍താരം ആര്യയും നടി സയേഷും വിവാഹിതരായത്. എങ്കൈ വിട്ട് മാപ്പിളെ എന്ന പരിപാടി വിവാദത്തില്‍നില്‍ക്കുമ്പോഴായിരുന്നു പ്രണയം വെളിപ്പെടുത്തി ആര്യ രംഗത്തെത്തിയതും. ആര്യയുടേയും സയേഷ സൈഗാളിന്റേയും വിവാഹം കഴിഞ്ഞ മാര്‍ച്ച് 9ന് ഹൈദ്രാബാദില്‍ വച്ചായിരുന്നു നടന്നിരുന്നത്.  വിവാഹത്തിനുശേഷം സിനിമയില്‍ സജീവമാണ് ഇരുവരും. കെ.വി ആനന്ദ് ഒരുക്കിയ കാപ്പാന്‍ എന്ന ചിത്രമാണ് ഇരുവരുടെയും പുതിയ റിലീസ്. ഇപ്പോഴിതാ സയേഷയുമായി പ്രണയത്തിലായ നിമിഷത്തെക്കുറിച്ച്തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

വധുവിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി എങ്കൈ വിട്ട് മാപ്പിളെ എന്ന പരിപാടി തമിഴ്ചാനലില്‍ തകൃതിയായി നടക്കുമ്പോഴാണ് ആര്യ സയേഷയെ പ്രണയിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നത്. കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി മലയാളത്തില്‍ ഫല്‍വേഴ്‌സ് ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്നു. പതിനാറ് പെണ്‍കുട്ടികളായിരുന്നു മത്സരത്തിനെത്തിത്. അതില്‍ ആറ് പേര്‍ മലയാളികളായിരുന്നു എന്നതാണ് ശ്രദ്ധേയം. വിജയസാധ്യത കരുതിയിരുന്ന കുംഭകോണം സ്വദേശി അബര്‍നദിയെ സ്വീകരിക്കാതെയായിരുന്നു ആര്യ സയേഷയുമായി പ്രണയത്തിലായത്. ഇപ്പോള്‍ സയേഷയുമായി പ്രണയത്തിലായ നിമിഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. 

സൂര്യ നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.കാപ്പന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറന്നു. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്ന അവസരത്തില്‍ തങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ആര്യ.

ഗജനികാന്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്രണയിച്ചിട്ടില്ല. സയേഷയ്ക്ക് എന്നെക്കാള്‍ പ്രായം കുറവാണ്. പക്ഷേ നല്ല പക്വതയുള്ള പെണ്‍കുട്ടിയാണവള്‍. അതിലുപരി എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഒരാളാണ്. ഈ പ്രായത്തില്‍ സയേഷയ്ക്ക് ഇത്രയും പക്വത ഏങ്ങനെ ലഭിച്ചുവെന്നോര്‍ത്ത് പലപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്. സയേഷയുടെ അമ്മ അവളെ അങ്ങനെയാണ് വളര്‍ത്തിയിരിക്കുന്നത് എന്ന് തോന്നുന്നു. 

ഞങ്ങള്‍ വ്യത്യസ്തമായ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന രണ്ടു വ്യക്തികളാണ്. എന്നിരുന്നാലും വളരെ പെട്ടന്നാണ് സയേഷ എന്റെ കുടുംബാംഗങ്ങളുമായി അടുത്തത്. അവള്‍ എന്നെയും എന്റെ കുടുംബത്തെയും നന്നായി സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. 
റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തങ്ങളുടെ പ്രണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് ആര്യ പറഞ്ഞു.


 

actress sayesha difference from enga veetbu mappilai contestants

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES