മലയാളത്തിന്റെ മഹാനടന്‍ അഭിനയ വിസ്മയം തീര്‍ത്ത ചിത്രം പേരന്‍പ് തിയേറ്ററില്‍ നിറഞ്ഞ സദസില്‍ ഓടുന്ന അവസരത്തില്‍ പ്രിയതാരത്തിന്റെ വീട്ടില്‍ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ചിത്രത്തില്‍ പാപ്പയായി വേഷമിട്ട സാധനയും കുടുംബവും. മമ്മൂട്ടിയുടെ പ്രകടനത്തിന് മുന്‍പില്‍ മത്സരിച്ച് നിന്ന് അഭിനയിച്ച പാപ്പയുടെ കഥാപാത്രത്തിന് ചിത്രം റിലീസ് ചെയ്ത എല്ലാ സ്ഥലങ്ങളില്‍ നിന്നും പ്രശംസയും തേടിയെത്തുകയാണ്.
ചിത്രത്തിന്റെ വിജയമധുരവുമായി നടന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയ സാധനയ്ക്കും കുടുംബത്തിനും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷവും സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കിടേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. അദ്ദേഹം കുറിപ്പിലെഴുതിയിരുന്ന വരികളാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകരടക്കം ഏറ്റെടുത്തിരിക്കുന്നത്.
'യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് അദ്ദേഹത്തിനുള്ള നന്ദിയാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിനും. ചെല്ലമ്മ (സാധനയുടെ വിളിപ്പേര്) ദുല്‍ഖറിന്റെ വലിയ ആരാധികയാണ്.'
'വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ട ദുല്‍ഖറിന്റെ വിനയം ഞങ്ങളെ അമ്പരപ്പിച്ചു. ഷൂട്ടിങ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം, ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു.
എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍. ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും.' അദ്ദേഹം കുറിച്ചു.