തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നടിയായിരുന്നു രഞ്ജിത.ശ്രീവള്ളി എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ രഞ്ജിതയായി. 2000ല്‍ രാകേഷ് മേനോന്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടി. പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നു. ഇതോടെ രഞ്ജിതയുടെ സിനിമാ ജീവിതത്തിന് അവസാനിച്ചു.
പിന്നീട് രഞ്ജിത ആശ്രമത്തിലെ അന്തേവാസിയായി. നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് മുതിര്‍ന്ന രഞ്ജിത, മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനുശേഷം അവിടെ നടന്ന നടുക്കുന്ന ക്രൂരതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കുട്ടികളും യുവതികളും പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെനിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് രഞ്ജിതയാണെന്നും ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്‌ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് ഉയരുന്ന ആരോപണം.
അവര് വന്നതിന് ശേഷമാണ് ആശ്രമത്തില്‍ ഇത്രമാത്രം മാറ്റങ്ങളുണ്ടായത്. കുട്ടികളെ ഉപദ്രവിക്കുന്നതിനും പീഡനത്തിനുമെല്ലാം ഒത്താശ ചെയ്യുന്നത് ആ സ്ത്രീയാണ്..' ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ഝാന്‍സി റാണിയുടെ ആരോപണങ്ങളില്‍ നടി രഞ്ജിതയും പ്രതിസ്ഥാനത്താണ്. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നും പറയുന്നു. കലൈജ്ഞര്‍ ടിവിയാണ് നിത്യാനന്ദാ ആശ്രമത്തിലെ കഥകള്‍ ഒരോന്നായി പുറത്തു കൊണ്ടു വരുന്നത്.
നിത്യാനന്ദയുടെ കൊടും ക്രൂരതകള്‍ ആരതി റാവു എന്ന പെണ്‍കുട്ടിയും വെളിപ്പെടുത്തി രംംഗത്തെത്തിയിരുന്നു. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണു താന്‍ ഭക്തര്‍ക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം. 'ഞാന്‍ ശിവനാണ്, നീ പാര്‍വതിയും'. ആരതി റാവുവിനോട് നിത്യാനന്ദ പറഞ്ഞ വാക്കുകളാണിത്.
2004 മുതല്‍ 2009 വരെ നിത്യാനന്ദയുടെ ശിഷ്യയായിരുന്ന ആരതി റാവു പലതും തുറന്നു പറഞ്ഞു. 'നാല്‍പതോളം തവണയാണ് അയാള്‍ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയത്. ദൈവത്തിന്റെ അവതാരമാണെന്നു ഞാന്‍ വിശ്വസിച്ചു. എന്നാല്‍ ശാരീരികമായി ഞാന്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന സത്യം മനസ്സിലാക്കാന്‍ പോലും സമയമെടുത്തുവെന്നതാണ് സത്യം. ദൈവത്തെ പോലെ ഞാന്‍ കരുതിയ ഒരാളില്‍നിന്നുള്ള തിക്താനുഭവം കുറച്ചൊന്നുമല്ല എന്നെ തളര്‍ത്തിയത്' ആരതി പറയുന്നു.
ആരതി റാവുവിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. നിത്യാനന്ദയ്‌ക്കെതിരെ പരാതി നല്‍കിയതോടെ പലതവണ വധശ്രമമുണ്ടായി.