പുതുമുഖ നടിയായി സിനിമയില്‍ എത്തി വളരെ കുറച്ച് സമയം കൊണ്ട് തന്നെ ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് നിഖില. ലവ് 24*7എന്ന ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് നിഖില. ഇപ്പോള്‍ സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാന്‍ പ്രകാശനില്‍ സലോമിയായി എത്തുകയാണ് താരം.
സലോമി താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തില്‍ തേപ്പുകാരിയാകാന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും നിഖില വിമല്‍ പറയുന്നു. 'പ്രകാശന്‍ തേച്ചപ്പോള്‍ ആര്‍ക്കും പ്രശ്നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്നം. ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമി'യെന്നും നിഖില പറഞ്ഞു.
'പക്ഷെ സത്യന്‍ സാറിന് താന്‍ സലോമിയായാല്‍ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്. പ്രകാശന്‍ ആത്മാര്‍ഥത കാണിക്കാത്തതുപോലെ തന്നെ ആത്മാര്‍ഥതയില്ലാത്ത കഥാപാത്രമാണ് സലോമി' നിഖില കൂട്ടിച്ചേര്‍ത്തു