തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാരയുടെ മൂന്നാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ കണ്‍മണിയുടെ മനോഹരമായ ഒരു വീഡിയോ മുക്ത പങ്കുവച്ചിരിക്കയാണ്.
ബാലതാരമായി സിനിമയിലേക്കെത്തിയതാണ് എല്‍സ ജോര്‍ജ്ജ് എന്ന മുക്ത. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. നടി കാവ്യ മാധവനാണ് അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്.